മെയ്മാസത്തോടെ രാഹുല്‍ കൊണ്ഗ്രെസ അധ്യക്ഷനായി ചുമതല ഏല്‍ക്കും എന്ന് റിപ്പോര്‍ട്ട്

ദില്ലി ; കൊണ്ഗ്രെസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മെയ്മാസത്തോടെ അധ്യക്ഷാനായി ഉയര്ത്തപ്പെടുമെന്നു റിപ്പോര്‍ട്ട് . ഇപ്പോള്‍ അജ്ഞാതവാസത്തില്‍ ആയ രാഹുല്‍ ഗാന്ധി ഉടന്‍ തിരിച്ചു വരുമെന്ന് അദ്ദേഹത്തിന്റെ മണ്ഡലമായ അമേത്തിയില്‍ ഇന്ന് സോണിയാഗാന്ധി പ്രഖ്യാപിച്ചിരുന്നു . രാഹുല്‍ തന്നെ പാര്‍ട്ടിയെ നയിക്കുമെന്നും അദ്ദേഹം കൂടുതല്‍ കരുത്തനായി തിരികെ വരുമെന്നും മുതിര്‍ന്ന കൊണ്ഗ്രെസ് നേതാക്കള്‍ ആയ എ കെ ആന്റണിയും ദിഗ്വിജയ് സിംഗും അറിയിച്ചിരുന്നു . രാഹുല്‍ ഗാന്ധി തിരികെ വന്നു കഴ്ഞ്ഞാല്‍ പാര്‍ട്ടിയില്‍ വന്‍ അഴിച്ചു പണിക്കു സാധ്യത ഉണ്ടെന്നും സംസാരം ഉണ്ട് . മെയ്മാസത്തില്‍ കൊണ്ഗ്രെസ് വര്‍ക്കിംഗ് കമ്മിറ്റി യോഗം ചേരാന്‍ ഇരിക്കുകയാണ് .മാര്ച് 26 നു നടത്തേണ്ട കൊണ്ഗ്രെസ് തെരഞ്ഞെടുപ്പു രാഹുലിന്റെ നീണ്ട അവധി മൂലം സെപ്തംബര്‍ 3൦ലേക്ക് നീട്ടിയിരുന്നു എന്നാല്‍ അടുത്ത മാസത്തോടെ അദ്ദേഹത്തോട് അവധി കഴിഞ്ഞു പാര്ട്ടിയില്തിരികെ എത്തണം എന്നാണു മുതിര്‍ന്ന നേതാക്കള്‍ നല്‍കുന്ന നിര്‍ദ്ദേശം എന്നും റിപ്പോര്‍ട്ട് ഉണ്ട് . പതിനേഴു വര്‍ഷക്കാലം കൊണ്ഗ്രെസ് അധ്യക്ഷയായി തുടര്‍ന്ന് സോണിയാഗാന്ധി ചര്ത്രം കുറിച്ചിരിക്കുകയാണ് .

 

Add a Comment

Your email address will not be published. Required fields are marked *