മെഡിക്കല്‍ സംഘം

ഇടുക്കി ; കുമളി പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നാല്‌ ഡോക്‌ടര്‍മാര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘം ആംബുലന്‍സ്‌ സൗകര്യത്തോടെയും വിപ്പെരിയാര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററില്‍ മൂന്ന്‌ ഡോക്‌ടര്‍മാര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘം ആംബുലന്‍സ്‌ സൗകര്യത്തോടെ നോഡല്‍ ഓഫീസറായ ഡോ. കെ.ഇ. സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ സേവനം അനുഷ്‌ഠിക്കും. പുല്ലുമേട്ടില്‍ ഓക്‌സിജന്‍ പാര്‍ലറിന്റെയും ആംബുലന്‍സിന്റെയും സൗകര്യത്തോടെ പ്രത്യേക മെഡിക്കല്‍ സംഘവും,പീരുമേട്‌ താലൂക്ക്‌ ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ടീമും സേവനം ചെയ്യും. പെരുവന്താനം പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നോഡല്‍ ഓഫീസറായ ഡോ. അശ്വിന്റെ നേതൃത്വത്തിലും മുക്കുഴി, താവളം എന്നിവിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സംഘം ഓക്‌സിജന്‍ പാര്‍ലറിന്റെ സൗകര്യത്തോടെ നിര്‍മ്മിതി കേന്ദ്രം താത്‌കാലികമായി നിര്‍മ്മിച്ച്‌ നല്‍കിയ കെട്ടിടത്തില്‍ സേവനം ചെയ്യും.
{പത്യേക സംഘം മേല്‍നോട്ടം വഹിക്കും
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അയ്യപ്പഭക്‌തര്‍ക്കായി ഒരുക്കിയിരിക്കുന്ന ആരോഗൗ സുരക്ഷാ ക്രമീകരണങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മേല്‍ നോട്ടം വഹിക്കും.
ഹെല്‍പ്പ്‌ ഡെസ്‌ക്‌

വിപ്പെരിയാര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററില്‍ അയ്യപ്പഭക്‌തര്‍ക്കായി പ്രത്യേക ഹെല്‍പ്പ്‌ ഡെസ്‌ക്‌ പ്രവര്‍ത്തിക്കുന്നു്‌.

Add a Comment

Your email address will not be published. Required fields are marked *