മെട്രോ : ശീമാട്ടിയുടെ സ്ഥലം ഏറ്റെടുത്തു

കൊച്ചി ; മെട്രോയ്‌ക്കായി എംജി റോഡിന്റെ തുടക്കത്തിലുള്ള ശീമാട്ടിയുടെ 32 സെന്റ്‌ സ്ഥലം കെഎംആര്‍എല്‍ ഏറ്റെടുത്തു. ഇന്നു രാവിലെയാണു മെട്രോയുടെ ലാന്‍ഡ്‌ അക്വിസിഷന്റെ ചുമതലയുള്ള ഡപ്യൂട്ടി കളക്ടര്‍ ശോഭനയുടെ നേതൃത്വത്തിലുള്ള സംഘം ശീമാട്ടിയില്‍ എത്തിയത്‌. ശീമാട്ടിയുടെ ഭാഗത്തു നിന്നും മികച്ച സഹകരണമാണ്‌ ഉണ്‌ടായതെന്ന്‌ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മെട്രോയുടെ അഞ്ചു തൂണുകള്‍ പണിയേണ്‌ട സ്ഥലമാണ്‌ ഇവിടം. സോഷ്യല്‍ മീഡിയകളില്‍ ശക്തമായ പ്രതികരണമുയര്‍ന്നതിനെ തുടര്‍ന്നാണ്‌ ഏറ്റെടുക്കല്‍ ഇന്നു തന്നെ നടത്തിയത്‌. മെട്രോയുടെ എല്ലാ പ്രവര്‍ത്തനങ്ങളുമായും സഹകരിക്കുമെന്നു ശീമാട്ടിയുടെ ഉടമ ബീനാ കണ്ണന്‍ വ്യക്തമാക്കി.

Add a Comment

Your email address will not be published. Required fields are marked *