മൂന്നു വര്ഷ ത്തില്‍ കരീം നഗറില്‍ 300 സര്ക്കാാര്‍ സ്കൂളുകള്‍ അടച്ചു

ഹൈദരാബാദ്:  കുട്ടികള്‍ക്ക്  ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം ആഗ്രഹിക്കുന്നരക്ഷിതാക്കള്‍ കൂടിവരുന്നതിനാല്‍  സര്‍ക്കാര്‍ പ്രൈമറി സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ കുറഞ്ഞു വരുന്നു. വിദ്യാര്‍ത്ഥികളുടെ കുറവ് മൂലം തെലെന്കാനിയിലെ കരീമ്നഗരില്‍ മാത്രം കഴിഞ്ഞ മൂന്നു വര്‍ഷത്തില്‍ 300 സര്‍ക്കാര്‍ സ്കൂളുകള്‍ പൂട്ടിപോയി. പല സ്കൂളുകളും പൂട്ടലിന്റെ വക്കിലാണ്. സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് അറിയുന്നത്  148പ്രൈമറി സ്കൂളുകളിലും മൂന്നു അപ്പര്‍ പ്രൈമറി സ്കൂളുകളിലും വിദ്യാര്‍ഥികളുടെ എണ്ണം 10 ആണെന്നാണ്‌. 562 പ്രൈമറി സ്കൂലുകളിലും 25 യു പി സ്കൂളുകളിലും അംഗസംഖ്യ 20-30.  356പ്രൈമറി സ്കൂളുകളിലും 73 യു പി സ്കൂളുകളിലും 15 ഹൈ സ്കൂളുകളിലും വിദ്യാര്‍ഥികളുടെ എണ്ണം  31-50. 34 ഹൈ സ്കൂളുകളില്‍ കുട്ടികള്‍ 51-75. സ്വകാര്യ സ്കൂളുകളിലെ കുട്ടികളുടെ എണ്ണം എത്രയോ കൂടുതല്‍ !

 

.ഡിഈഓ ലിങ്കയ്യ പറഞ്ഞത് രക്ഷിതാക്കള്‍ക്ക് സര്‍ക്കാര്‍ സ്കൂളുകളില്‍ വിശ്വാസം നഷ്ട്ടപെട്ടു എന്നാണു. കൂടാതെ അദ്ധ്യാപകരുടെ പ്രതിബദ്ധത കുറഞ്ഞു പോയതിനാല്‍ സര്‍ക്കാര്‍ സ്കൂളുകളിലെ നിലവാരം ഇടിഞ്ഞും പോയി.

സര്‍ക്കാര്‍ പ്രൈമറി/അപ്പര്‍ പ്രൈമറി സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് എഴുതാനും വായിക്കാനും കഴിയുന്നില്ല. അതെ സമയം സ്വകാര്യസ്കൂളുകളിലെ വിദ്യാര്‍ഥികള്‍ പഠന കാര്യത്തില്‍ ഏറെ മുന്നിലാണ്

Add a Comment

Your email address will not be published. Required fields are marked *