മൂന്നാറില്‍ നാടന്‍കലാ മഹോല്‍സവം ഇന്നുമുതല്‍

ഇടുക്കി ; കേരള ടൂറിസം വകുപ്പ്‌ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മൂന്നാറില്‍ സംഘടിപ്പിക്കുന്ന നാടോടി ഗോത്ര അനുഷ്‌ഠാന കലകളുടെ മഹോല്‍സവമായ ഉല്‍സവ്‌ 2015 ഇന്ന്‌ തുടക്കം. വൈകിട്ട്‌ 5 മണിക്ക്‌ എസ്‌.രാജേന്ദ്രന്‍ എം.എല്‍.എ ഉദ്‌ഘാടനം നിര്‍വഹിക്കും. മാര്‍ച്ച്‌ ഒന്നുവരെ പഴയ മൂന്നാറിലെ ഡി.റ്റി.പി.സി അങ്കണത്തിലാണ്‌ വിവിധ പരമ്പരാഗത കലാരൂപങ്ങള്‍ അരങ്ങേറുക. ബുധനാഴ്‌ച പൂരക്കളിയും പടയണിയും വ്യാഴാഴ്‌ച പൂതനും തിറയും പാണപ്പൊറാട്ടും, വെള്ളിയാഴ്‌ച പരിചമുട്ടുകളി, മലയന്‍ കെട്ട്‌,ശനിയാഴ്‌ച കുമ്മാട്ടിക്കളി, ഗദ്ദിഖ,വേലാട്ട്‌, കൂലിയാട്ടം, ഞായറാഴ്‌ച മുടിയേറ്റ്‌, കുറത്തിയാട്ടം, കമ്പടുവകളി എന്നിവയാണ്‌ നടക്കുക. യോഗത്തില്‍ ജില്ലാകളക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം. വി.ആര്‍ മോഹനന്‍പിള്ള,ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആര്‍.കറുപ്പസാമി, ഗ്രമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. മണിമൊഴി, ടൂറിസം ഡെപ്യൂട്ടി ഡയറക്‌ടര്‍ തോമസ്‌ കോര തുടങ്ങിയവര്‍ സംസാരിക്കും.

Add a Comment

Your email address will not be published. Required fields are marked *