മുന്‍ കേന്ദ്രമന്ത്രി ബലേശ്വര്‍ രാം അന്തരിച്ചു

പട്ന : മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കൊണ്ഗ്രെസ് നേതാവുമായിരുന്ന ബാലേശ്വര്‍ രാം അന്തരിച്ചു . വൃക്ക സംബന്ധിച്ച അസുഖത്തിന് ഏറെ നാളായി ചികിത്സയില്‍ കഴിയുകയായിരുന്നു 84കാരനായ ബാലേശ്വര്‍ രാം . പട്നയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്തരിച്ചത്‌ . ഭാര്യയും രണ്ടു ആണ്മക്കളും രണ്ടു പെണ്മക്കളും ഉണ്ട് . 1952 മുതല്‍ ബീഹാറിലെ വിവിധ മണ്ഡലങ്ങളില്‍ എം എല്‍ എ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട് . 1970 ബീഹാര്‍ നിയമസഭയില്‍ മന്ത്രിയും ആയിട്ടുണ്ട്‌ . 1980 ല്‍ റോസെര ലോകസഭ മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റില്‍ എത്തുകയും ഇന്ദിര ഗാന്ധി സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായി സേവനം അനുഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ , ബീഹാര്‍ കൊണ്ഗ്രെസ് അധ്യക്ഷന്‍ അശോക്‌ ചൌധരി , തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി .

Add a Comment

Your email address will not be published. Required fields are marked *