മുന്‍ കല്ക്ക രി മന്ത്രി ഡി എന്‍ റാവുവിന്റെ രണ്ടു കോടിയുടെ ആസ്തികള്‍ എന്ഫോഴ്സ്മെന്റ് കണ്ടുകെട്ടി

ദില്ലി: കല്‍ക്കരി പാടങ്ങള്‍ അനുവദിച്ചതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടു മുന്‍ കല്‍ക്കരി മന്ത്രി ദാസരി നാരായണ റാവുവിന്റെ രണ്ടു കോടിയോളം രൂപയുടെ ആസ്തി എന്ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്കണ്ടു കെട്ടി .രണ് വാഹനങ്ങള്‍ , കുറച്ചു സ്ഥിരനിക്ഷേപങ്ങള്‍ , 5൦ ലക്ഷം രൂപ , ഒരു ഗൃഹം എന്നിവയാണ് കണ്ടു കെട്ടിയതെന്ന് റിപ്പോര്‍ട്ടുകള്‍ . മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ കല്‍ക്കരി വകുപ്പ് സഹമന്ത്രിയായിരുന്ന ഇദ്ദേഹതിനെതിരെ പ്രിവെന്‍ഷന്‍ ഓഫ് മണി ലോണ്ട്രിoഗ് ആക്റ്റ് പ്രകാരമാണ് കേസെടുത്തത് . അടുത്ത 18൦ ദിവസത്തേക്ക് ഇവയിലെ പോക്ക് വരവുകള്‍ റദ്ദ് ചെയ്തിരിക്കുകയാണ് . റാവുവിനെ കഴിഞ്ഞ വര്ഷം ഇതേ കേസില്‍ ചോദ്യം ചെയ്യുകയും ആരോപണ വിധേയനായി കണക്കാക്കുകയും ചെയ്തിരുന്നു .ജിണ്ടാല്‍ ഗ്രൂപ്പിന് കല്‍ക്കരി പാടങ്ങള്‍ അനുവദിച്ചതില്‍ വഴിവിട്ടു സഹായം ചെയ്തു എന്നാണു കേസ് .

Add a Comment

Your email address will not be published. Required fields are marked *