മുംബൈ സ്ഫോടനം : യക്കൂബ്മെമന്റെ അപേക്ഷയില്‍ അഭിപ്രായം അറിയിക്കാന്‍ സിബിഐക്ക് സുപ്രീം കോടതി ആറാഴ്ച സമയം അനുവദിച്ചു

ദില്ലി  : 1993 ലെ മുംബൈ സ്‌ഫോടനപരമ്പര കേസില്‍ വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ട യാക്കൂബ്‌ അബ്ദുള്‍ റസാക്ക്‌ മേമന്റെ അപേക്ഷയില്‍ അഭിപ്രായം അറിയിക്കാന്‍ സിബിഐക്കു സുപ്രീം കോടതി ആറാഴ്‌ചകൂടി സമയം അനുവദിച്ചു.
വധശിക്ഷ പുനഃപരിശോധിക്കണമെന്ന മേമന്റെ അപേക്ഷയില്‍ അഭിപ്രായം അറിയിക്കാനാണ്‌ സിബിഐക്കു സമയം നീട്ടി നല്‌കിയത്‌. മേമന്റെ വധശിക്ഷ സുപ്രീംകോടതി നേരത്തേ സ്റ്റേ ചെയ്‌തിരുന്നു. കേസ്‌ മാര്‍ച്ച്‌ 11 നു വീണ്‌ടും പരിഗണിക്കുമെന്ന്‌ ജസ്റ്റീസ്‌ എ. ദേവ്‌ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്‌ അറിയിച്ചു.

Add a Comment

Your email address will not be published. Required fields are marked *