മുംബൈ ഭീകരാക്രമണത്തിന് പിന്നിലുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം എന്ന് അമേരിക

വാഷിംഗ്ടന്‍ , 2008ലെ മുംബയ് ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അമേരിക്ക പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ഇന്നലെ ജയില്‍ മോചിതനായ ലഖ്വി ഇന്ന് വീണ്ടും അകത്തായി . നിരോധിത ഭീകര സംഘടനയായ ലഷ്കറെ തയ്ബ കമാൻഡർ സക്കി ഉർ റഹ്‌‌മാൻ ലഖ്‌വിയെ മോചിപ്പിക്കാൻ പാകിസ്ഥാനിലെ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് അമേരിക്ക ഈ ആവശ്യം ഉന്നയിച്ചത്.

മുംബയ് ആക്രമണത്തിന് ധനസഹായം നൽകിയവരേയും ആക്രമണം നടത്തിയവരേയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പാകിസ്ഥാൻ നേരത്തെ ഉറപ്പു നൽകിയതാണ്. ആ ഉറപ്പ് പാലിക്കാൻ പാകിസ്ഥാൻ തയ്യാറവണം. മുംബയ് ഭീകരാക്രമണ കേസിന്റെ സൂത്രധാരൻ എന്ന് ഇന്ത്യ ആരോപിക്കുന്ന ലഖ്‌വിയെ വിട്ടയയ്ക്കാനുള്ള കോടതിയുടെ ഉത്തരവ് സൂക്ഷ്മമായി വിലയിരുത്തി വരികയാണ്- യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ജെൻ സാകി മാദ്ധ്യമങ്ങളോട് പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *