മുംബൈ ഐ ഐ ടി ബോര്ഡ് അധ്യക്ഷന്‍ രാജിവച്ചു

ദില്ലി: മുംബൈ ഐ ഐ ടി ബോര്‍ഡ് ഓഫ് ഗവര്നെഴ്സ് ചെയര്‍മാനും ന്യുക്ളിയര്‍ ശാസ്ത്രജ്ഞനുമായ അനില്‍ കക്കൊട്കര്‍ രാജി വച്ചു. മാനവ വിഭവശേഷി മന്ത്രാലയവുമായുള്ള അഭിപ്രായവ്യത്യാസമാണ് രാജിക്ക് ക്കരണം എന്ന് വാര്‍ത്ത‍. ഐ ഐ ടി ഡയരക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ ഐ ഐ ടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി കൌണ്‍സില്‍ സ്ഥാനം കഴിഞ്ഞ ആഴ്ച കക്കൊട്കര്‍ രാജി വച്ചിരുന്നു . മാനവ വിഭവ ശേഷി മന്ത്രാലയം വിളിച്ചു ചേര്‍ത്ത യോഗത്തിന് മുന്നോടിയായാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത് .മൂന്നു ഐ ഐ ടി കളിലാണ് ഡയരക്ടര്‍ പദവി ഒഴിഞ്ഞു കിടക്കുന്നത് .മന്ത്രാലയവുമായി ഉള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഡിസംബറില്‍ ഐ ഐ ടി ദില്ലി ഡയരക്ടര്‍ രഘുനാഥ് കെ ഷെവ്ഗോന്കരും രാജിവച്ചിരുന്നു . തന്റെ കാലാവധി കഴിയാന്‍ രണ്ടു വര്ഷം കൂടിശേഷിക്കെ ആണ് രഘുനാഥ് രാജി വച്ചത് .

Add a Comment

Your email address will not be published. Required fields are marked *