മുംബൈയിലെ ക്രൈസ്തവ ദേവാലയം തകര്‍ത്ത സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തു

മുംബൈ ; ക്രൈസ്‌തവ ദേവാലയം ആക്രമിച്ച സംഭവത്തില്‍ നാലു പേരെ മുംബൈ പോലീസ്‌ അറസ്റ്റു ചെയ്‌തു. പ്രതികളെ 48 മണിക്കൂറിനുള്ളില്‍ അറസ്റ്റു ചെയ്യണമെന്നു തിങ്കളാഴ്‌ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്‌ പോലീസിന്‌ അന്ത്യശാസനം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണു പോലീസ്‌ ഉണര്‍ന്നു പ്രവര്‍ത്തിച്ചതും പ്രതികളെ കസ്റ്റഡിയിലെടുത്തതും.

കഴിഞ്ഞ ശനിയാഴ്‌ചയാണു നവി മുംബൈയിലെ ക്രൈസ്‌തവ ദേവാലയത്തിനു നേരേ ആക്രമണമുണ്‌ടായത്‌. മുഖംമൂടി ധരിച്ച ഒരു സംഘമായിരുന്നു പള്ളിക്കെതിരേ ആക്രമണം നടത്തിയത്‌. സംഭവം നടന്നു രണ്‌ടു ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു.

ഇതേത്തുടര്‍ന്നു വിവിധ ക്രൈസ്‌തവ സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിനു ശേഷമാണു പ്രതികളെ 48 മണിക്കൂറിനുള്ളില്‍ കസ്റ്റഡിയിലെടുക്കണമെന്നു മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്‌.

 

Add a Comment

Your email address will not be published. Required fields are marked *