മിസോരാമില്‍ എം എല്‍ എ മാരുടെ വാഹന വ്യുഹത്തിനു നേരെ തീവ്രവാദി ആക്രമണം : 3 പോലീസുകാര്‍ കൊല്ലപ്പെട്ടു .

ഐസോള്‍: മിസോറാമില്‍ എംഎല്‍എമാര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു പോലീസുകാര്‍ കൊല്ലപ്പെട്ടു. മൂന്ന്‌ എംഎല്‍എമാര്‍ ഒന്നിച്ച്‌ ഒരു ചടങ്ങില്‍ പങ്കടുക്കാനായി പോകുമ്പോഴായിരുന്നു ആക്രമണമുണ്‌ടായത്‌. ഒരു സബ്‌ ഇന്‍സ്‌പെക്‌ടറും കോണ്‍സ്റ്റബിളും പോലീസ്‌ ഡ്രൈവറുമാണു കൊല്ലപ്പെട്ടത്‌. സംഭവത്തില്‍ രണ്‌ടു പേര്‍ക്കു പരിക്കേറ്റിട്ടുണ്‌ട്‌.

 

Add a Comment

Your email address will not be published. Required fields are marked *