മാസങ്ങളായി ശമ്പളമില്ല ; സഹാറ ജീവനക്കാരന് ജീവനൊടുക്കി
ലക്നോ: മാസങ്ങളായി ശമ്പളമില്ലാത്തതിന്റെ പേരില്‍ സഹാറ കമ്പനി ജീവനക്കാരന് ജീവനൊടുക്കി. സഹാറ ഇന്ത്യ കോര്‍പ്പറേറ്റിവ് സൊസൈറ്റിയിലെ ജീവനക്കാരന് പ്രദീപ് മണ്ഡല് എന്നയാളാണു ജീവനൊടുക്കിയത്. അലിഗഞ്ചിലുള്ള സഹാറ ഗ്രൂപ്പിന്റെ ഹെഡ് ക്വാട്ടേഴ്സിന്റെ എട്ടാം നിലയില്‍ നിന്നു ചാടിയാണ് ഇയാള്‍ ജീവനൊടുക്കിയത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. നാലുമാസമായി പ്രദീപിനു ശമ്പളം ലഭിച്ചിട്ടില്ലെന്നും കഴിഞ്ഞ കുറെ ദിവസങ്ങളായി ഇയാള്‍ വലിയ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു. കമ്പനി ഉടമ സുബ്രതോ റോയി ജയിലിലായതിനെ തുടര്‍ന്നു കഴിഞ്ഞ കുറെ മാസങ്ങളായി വിവിധ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കു ശമ്പളം കൊടുക്കാന്‍ കമ്പനിക്കു കഴിയുന്നില്ല.