മാധ്യമങ്ങളിൽ വരുന്നത് ഭാവനാ സൃഷ്ടി

കൊച്ചി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബെന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ നിറം പിടിപ്പിച്ച കഥകൾ മാത്രമാണെന്ന് ശശി തരൂർ എം പി. ഇന്ത്യയിലെ നീതി ന്യായ വ്യവസ്ഥകളിൽ വിശ്വസിക്കുന്ന ആളാണ്‌ താൻ. ഇന്ത്യൻ ജഡീഷ്യറിയിൽ നിന്ന് നീതി ലഭിക്കുമെന്നാണ് വിശ്വാസം. ഇക്കാര്യത്തിൽ തനിക്കൊന്നും ഒളിക്കാനില്ല. സുനന്ദയുടെ സഹോദരങ്ങൾ ഉൾപ്പെടയുള്ള ബന്ധുക്കൾ തനിയ്ക്ക് അനുകൂലമായ നിലപാട് എടുത്തിട്ടുണ്ട്. തനിക്ക് ഭയക്കാൻ ഒന്നുമില്ല. മെഹർ തരാർ ഉൾപ്പെടെ ആരെയും കേസുമായി ബെന്ധപ്പെട്ട് ചോദ്യം ചെയ്യാം. തനിക്ക് ഒരു ആശങ്കയുമില്ല. സുനന്ദ കേസുമായി ബന്ധപ്പെട്ട് ഒരു വിവരവും താൻ മാധ്യമങ്ങൾക്ക് നൽകിയിട്ടില്ല. അത് കൊണ്ട് തന്നെ ഡൽഹി പോലീസിനോട് താൻ ചില ചോദ്യങ്ങൾ ചോദിച്ചു എന്ന വാർത്തയോട് താൻ പ്രതികരിക്കുന്നില്ല. നിയമം അതിന്റെ വഴിക്ക് പോകുമെന്നും തരൂർ കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ബി ജെ പി നൽകിയ തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹാജരാകാൻ എത്തിയതായിരുന്നു തരൂർ.
തന്നെ തോൽപ്പിക്കാൻ കഴിയാത്തതിന്റെ പക തീർക്കുകയാണ് ബി ജെ പി. മറ്റൊരു കേസും കൂടി തനിക്കെതിരെ വരുന്നുണ്ടെന്നാണ് അറിവ്. തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ കഴിയാത്തതിന്റെ പക തനിക്കെതിരെ കേസുകളെടുത്താണ് ബി ജെ പി തീർക്കുന്നതെന്നും ശശി തരൂർ പറഞ്ഞു. എന്നാൽ ഇന്ത്യൻ ജഡീഷ്യറിയിൽ വിശ്വാസമുള്ളിടത്തോളം തനിക്ക് ഇക്കാര്യത്തിൽ ഭയമില്ലെന്നും തരൂർ പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *