മാണി രാജി വച്ചാല്‍ ജോസ് കെ മാണിയല്ല സി എഫ് തോമസാകും മന്ത്രിയാകുക എന്ന് പി സി ജോര്‍ജ്

തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍ ; ബാര്‍ കോഴ വിവാദത്തിന്റെ പേരിൽ ധനമന്ത്രി കെ.എം.മാണി രാജി വച്ചാൽ മകൻ ജോസ് കെ.മാണി എം.പി മന്ത്രിയാവില്ലെന്ന് ചീഫ് വിപ്പ് പി.സി.ജോർജ് പറഞ്ഞു. മുതിർന്ന നേതാവായ സി.എഫ്.തോമസാവും മന്ത്രിയാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.  കേരള കൊണ്ഗ്രെസ്സില്‍ കുടുംബ വാഴ്ച അനുവദിക്കില്ല എന്നും ജോസ് കെ മാണി മന്ത്രി ആകുമെന്നത് നടക്കാത്ത കാര്യമാണ് എന്നും ഇന്നലെയും പി സി ജോര്‍ജ് വ്യക്തമാക്കിയിരുന്നു . വേറെ എട്ട് എം.എൽ.എമാർ ഉള്ളപ്പോൾ ഒരു എം.പി വന്ന് മന്ത്രിയാവേണ്ട സാഹചര്യമില്ല. ജോസ് കെ.മാണിയെ പാർട്ടി ചെയർമാനാക്കാനും അനുവദിക്കില്ല. അതിനുള്ള നീക്കമുണ്ടായാൽ എതിർക്കും. മാണിക്ക് പകരം ചെയർമാനാവാൻ കേരളാ കോൺഗ്രസിൽ സി.എഫ്.തോമസും പി.ജെ.ജോസഫും താനും അടക്കമുള്ള നേതൃനിരയുണ്ടെന്നും ജോർജ് പറഞ്ഞു. ബാർ കോഴ വിവാദം പ്രവർത്തകരെ തളർത്തിയിട്ടുണ്ട്. നേതാക്കൾക്ക് പ്രവർത്തകരെ അഭിമുഖീകരിക്കാൻ നേതാക്കൾക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു .

Add a Comment

Your email address will not be published. Required fields are marked *