മാണി ബജറ്റ്

തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍: സഭയ്ക്ക് മുന്നില്‍ യുവമോര്‍ച്ചാ നടത്തിയ സമരം അക്രമാസകതമാകുന്നു. കല്ലേറില്‍ ജന്മഭൂമിയുടെ റിപ്പോര്‍ട്ടര്‍ അജികുമാറിനു പരിക്ക് പറ്റിയിട്ടുണ്ട്. യുവമോര്‍ച്ചാ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായത് അവിടെത്തന്നെ തമ്പടിച്ചിട്ടുള്ള ഇടതുമുന്നണി പ്രവര്‍ത്തകരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ബജറ്റ് അവതരണത്തിന് സമയം അടുത്തിരിക്കെ സ്ഥിഗതികള്‍ കൈവിട്ടു പോകുമോ എന്ന ആശങ്ക പോലിസിനുമുണ്ട്. സംഘര്‍ഷം സൃഷ്ടിച്ചിരിക്കുന്നത് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ മാത്രമാണ്. യുവമോര്‍ച്ചയുടെ പ്രധാനപ്രവര്‍ത്തകര്‍ മാത്രമാണ് സഭയ്ക്ക് മുന്നിലുള്ളതെന്ന് ഇപ്പോള്‍ പോലീസും തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനനന്സരിച്ചു പോലീസും സജ്ജമാകുന്നുണ്ട്. അതേ സമയം ഉപരോധസമരം പ്രതിപക്ഷം സഭയില്‍ തുടരുകയാണ്. ശിവന്‍ കുട്ടി യുടെ നേത്രുത്വതില്ലുള്ള അഞ്ചംഗം സംഘത്തിനു വേറെ ചാര്‍ജ് കൊടുത്ത സ്ഥിതിക്ക് അവര്‍ അതിന്നായി ഒരുങ്ങിക്കഴിഞ്ഞിട്ടുമുണ്ട്. ഇപ്പോള്‍ പുറത്തറിഞ്ഞ സമരരീതിയില്‍ പ്രതിപക്ഷം എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുമോ എന്ന് അറിഞ്ഞിട്ടില്ല. സങ്കര്‍ഷഭരിതമായ രംഗങ്ങള്‍ക്കാണ് ഇപ്പോള്‍ നിയമസഭാ കവാടങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്

Add a Comment

Your email address will not be published. Required fields are marked *