മാണി തന്നെ അവതരിപ്പിക്കും

തിരുവനന്തപുരം ഹിന്ടുസ്ഥാന്‍ സമാചാര്‍ ; ബജറ്റ് നാളെ . ധനമന്ത്രി കെ എം മാണി തന്നെ ബജറ്റ് അവതരിപ്പിക്കും എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി . മാണിയെ മാറ്റുന്ന പ്രശ്നം ഇല്ലെന്നും അദ്ദേഹം പറഞ്ഞു . ബാര്‍ കോഴ ആരോപണങ്ങള്‍ പ്രതിപക്ഷം വ്യക്‌തതയോടെ എഴുതിത്തരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷം അറിയിച്ചിരുന്നു . ഇതിനെതിരെ ഗവര്‍ണറെ കാണുകയും നാളെ നിയമസഭ വളയുകയും ചെയ്യും . തലസ്ഥാനത് കര്‍ശനമായ സുരക്ഷാ സംവിധാനങ്ങള്‍ എര്പെടുതിയിട്ടുണ്ട് .

ആരും ഉമ്മാക്കി കാണിക്കേണ്ട

ആരും ഉമ്മാക്കി കാണിക്കേണ്ടെന്ന്‌ ധനമന്ത്രി കെ.എം. മാണി സഭയില്‍.“എന്റെ കൈകള്‍ ശുദ്ധമാണ്‌. 50വര്‍ഷത്തെ രാഷ്‌ട്രീയ ശുദ്ധി തനിക്കുണ്ട്‌. ഇപ്പോഴത്തെ ആരോപണങ്ങള്‍ രാഷ്‌ട്രീയ പ്രേരിതമാണ്‌. എ.കെ. ബാലനും പാലോളി മുഹമ്മദ്‌ കുട്ടിയും ശിക്ഷിക്കപ്പെട്ടിട്ടും മന്ത്രിമാരായി തുടര്‍ന്നു. താന്‍ രാജിവയ്‌ക്കണമെന്ന്‌ പറയുന്നത്‌ എവിടുത്തെ നീതിയാണ്” – മാണി ചോദിച്ചു. മാണി സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ പ്രതിപക്ഷം ബഹളം വച്ചു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു ബഹളം. അതിനിടെ നാളത്തെ ബജറ്റ് മാണി തന്നെ അവതരിപ്പിക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞു . മാണിയെ തടയുമെന്നും അദ്ദേഹം ബജറ്റ് അവതരിപ്പിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും എന്നും ഇടതുപക്ഷം .

 

 മാണി നാണക്കേടിന്റെ ഇരിക്കപ്പിണ്ഡം – വി എസ

ധനമന്ത്രി കെ എം മാണിക്ക് എതിരായ ഇടതു പ്രക്ഷോഭം പുകയുന്നു . നിയമസഭയില്‍ വാക്പോര് . മണി നാണക്കേടിന്റെ ഇരിക്കപ്പിണ്ഡമെന്നു പ്രതിപക്ഷ നേതാവ് വി എസ അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു . ആരും ഉമ്മാക്കി കാണിക്കേണ്ടേന്നുമാണിയും തിരിച്ചടിച്ചു . മാണിയെ ബജറ്റ്‌ അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നും കൊള്ളരുതായ്‌മ കൊണ്ട്‌ മാണിയുടെ മുഖം വികൃതമായി എന്നും വി എസ . മാണി ബജറ്റ്‌ അവതരിപ്പിച്ചാല്‍ പ്രശ്‌നമുണ്ടാകും. എന്നും നിയമ സഭ വളയുമെന്നും വി എസ . മണിക്കെതിരായ സമരനടപടികള്‍ എങ്ങനെ വേണം എന്നതിനെ കുറിച്ച് ആലോചിക്കുന്നതിനു ഇടതു യോഗം ഇന്ന് ചേരും . എന്നാല്‍ നാളത്തെ ബജറ്റ് മാണി തന്നെ അവതരിപ്പിക്കുമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഭയില്‍ അറിയിച്ചത് .

പൊലീസ്‌ സന്നാഹം

ബജറ്റ്‌ അവതരണ ദിനമായ നാളെ ഇടതുമുന്നണിയും യുവമോര്‍ച്ചയും പ്രഖ്യാപിച്ച നിയമസഭാ ഉപരോധത്തെ നേരിടാന്‍ തലസ്‌ഥാന നഗരത്തില്‍ വന്‍ പൊലീസ്‌ സന്നാഹം. ഇന്നു വൈകിട്ടോടെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പിക്കറ്റ്‌ പോസ്‌റ്റുകള്‍ ഏര്‍പ്പെടുത്തുമെന്നും സിറ്റി പൊലീസ്‌ കമ്മിഷണര്‍ അറിയിച്ചു. നഗര റോഡുകളില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തും.

സിറ്റി പൊലീസ്‌ കമ്മിഷണര്‍ എച്ച്‌. വെങ്കിടേഷിന്റെ നേതൃത്വത്തില്‍ അഞ്ച്‌ എസ്‌പിമാരും 19 ഡിവൈഎസ്‌പിമാരും29 സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍മാരും ഇവരുടെ കീഴില്‍ 127 സബ്‌ ഇന്‍സ്‌പെക്‌ടര്‍മാര്‍ അടക്കം 2,500പൊലീസുകാരുടെ ബന്തവസാണ്‌ ഉപരോധത്തെ നേരിടാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ഇവയ്‌ക്കെല്ലാം പുറമെ ഷാഡോ പൊലീസിന്റെ നിരീക്ഷണവും കമാന്‍ഡോ സംഘത്തിന്റെ കാവലും ഉണ്ടാകും.

നഗരത്തില്‍ പ്രധാന കേന്ദ്രങ്ങളില്‍ കൂടുതല്‍ ക്യാമറകള്‍ സ്‌ഥാപിച്ചു. പ്രവര്‍ത്തനരഹിതമായിരുന്നവയും കേടുപാടുകള്‍ തീര്‍ത്തെടുത്തു. പുറമെ മൊബൈല്‍ പട്രോള്‍ സംഘത്തോട്‌ വീഡിയോ ക്യാമറ കരുതാനും നിര്‍ദേശിച്ചിട്ടുണ്ട്‌. പ്രതിഷേധത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചാല്‍ അതിന്‌ നേതൃത്വം നല്‍കുന്നവരെ തിരിച്ചറിയാനാണിത്‌.

ഉപരോധത്തിന്‌ എത്തുന്ന ആളുകളുടെയും വാഹനങ്ങളുടെയും തിരക്ക്‌ കണക്കിലെടുത്ത്‌ പ്രധാന ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. നിയമസഭാ പരിസരത്തും സെക്രട്ടേറിയറ്റ്‌, സ്‌റ്റാച്യൂ, പാളയം,രക്‌തസാക്ഷി മണ്ഡപം, പിഎംജി,വേള്‍ഡ്‌ വാര്‍ മെമ്മോറിയല്‍,വെള്ളയമ്പലം, പട്ടം, കിഴക്കേകോട്ട,പൂജപ്പുര തുടങ്ങിയ ഭാഗങ്ങളിലെല്ലാം നിയന്ത്രണം ഉണ്ടാകും. നഗരത്തിലേയ്‌ക്ക്‌ വരുന്നതും പോകുന്നതുമായ വാഹനങ്ങളെ നിരീക്ഷിക്കും. കണ്ണീര്‍വാതകം,ജലപീരങ്കി തുടങ്ങിയ സന്നാഹങ്ങള്‍ മറ്റ്‌ ജില്ലകളില്‍ നിന്നും എത്തിക്കും. പരമാവധി സംയമനം പാലിക്കാന്‍ നിര്‍ദ്ദേശമുണ്ടെങ്കിലും സമരത്തിന്റെ മറവില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി ഉണ്ടാകുമെന്ന്‌ സിറ്റി പൊലീസ്‌ കമ്മിഷണര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.

സർക്കാർ ഒരുക്കുന്നത് യുദ്ധസമാനമായ സാഹചര്യമെന്നു കടകംപള്ളി സുരേന്ദ്രൻ

ബാർക്കോഴയിൽ ആരോപണ വിധേയനായ ധനമന്ത്രി കെ.എം.മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കുന്നതിന്നായി സർക്കാർ യുദ്ധസമാന സാഹചര്യം സൃഷ്ടിക്കുന്നതായി സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ ഹിന്ദുസ്ഥാൻ സമാചാറിനോട് പറഞ്ഞു. . ഇന്നുമുതൽ നഗരം പോലിസ് സന്നാഹത്തിനു കീഴിലായിക്കഴിഞ്ഞു. ദ്രുതകർമ്മ സേനയും, ആംഡു് പോലിസ് സേനയും, കമാൻഡോ പോലീസും, റെഡ് അലർട്ട് മൊക്കെ ആയിക്കഴിഞ്ഞു. കലാപനിയന്ത്രണ സംവിധാനമാണ് പോലിസ് ഒരുക്കുന്നത്.

ഗതാഗത നിയന്ത്രണം വേറെയും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. ഇതൊക്കെ ആരെ സംരക്ഷിക്കാൻ വേണ്ടിയാണ്. 13 ബജറ്റുകൾ വിറ്റു കാശാക്കിയ കെ.എം.,മാണിക്കു വീണ്ടും ബജറ്റ് അവതരിപ്പിക്കാനുള്ള സംവിധാനം ഒരുക്കാൻ വേണ്ടിയാണ് തലസ്ഥാന നഗരിയിൽ യുദ്ധ സമാന സാഹചര്യം സൃഷ്ടിച്ചിട്ടുള്ളത്. ധനമന്ത്രി കെ.എം.മാണി രാജി വയ്ക്കുക തന്നെ വേണം. കാരണം കെ.എം.മാണിക്കെതിരെ പ്രകടമായ തെളിവുകളുണ്ട്. മാണി ബജറ്റ് അവതരിപ്പിക്കരുതെന്നാണ് എല്‍ഡിഎഫിന്റെ ആവശ്യം.

ഒരു ബജറ്റ് അഴിമതി ആരോപണ വിധേയനായ ഒരു മന്ത്രി അവതരിപ്പിക്കരുതെന്നാണ് എല്‍ഡിഎഫ് ആവശ്യപ്പെട്ടത്. സംസ്ഥാന ബജറ്റ് മാണി ഇതുവരെ വിറ്റ് കാശാക്കുകയായിരുന്നു എന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് ഇത്. ബജറ്റ് വേണമെങ്കില്‍ മുഖ്യമന്ത്രിക്ക് അവതരിപ്പിക്കാമല്ലോ . അത് വേണ്ടെന്നു മുഖ്യമന്ത്രി കടുംപിടുത്തം പിടിക്കേണ്ട കാര്യമുണ്ടോ? അഴിമതിക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേതു .ബജറ്റ് വിറ്റ് മാണി സമ്പന്നനായി മാറിയിരിക്കുന്നു.

കെ.എം.മാണിയുടെ സ്വത്തു വകകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇതിനു നല്ലത് കേന്ദ്ര ഏജന്‍സി തന്നെയാണ്. നാളത്തെ സമരം അഴിമതിക്കാരനായ ധനമന്ത്രിക്ക് എതിരെ മാത്രമാണ് . ബാര്‍ക്കൊഴയില്‍ ഇപ്പോള്‍ കൂടുതല്‍ മന്ത്രിമാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ സമഗ്ര അന്വേഷണം ഇക്കാര്യത്തില്‍ വേണം. ഇപ്പോള്‍ അഴിമതിക്കാരനായ മന്ത്രി ബജറ്റ് അവതരിപ്പിക്കരുതെന്നു ആവശ്യപ്പെട്ടപ്പോള്‍ തടയാന്‍ പോലും അവസരം തരാതെ സര്‍ക്കാര്‍ ഒളിച്ചു കളിക്കുകയാണ്. മുന്‍പ് മാണി രാവിലെ സഭയില്‍ ഹാജരായി ബജറ്റ് അവതരിപ്പിക്കുകയായിരുന്നു പതിവ്.

അത് ആദ്യമായി തെറ്റിക്കുകയാണ്. ഇപ്പോള്‍ തലേന്ന് ഒളിച്ചു താമസിച്ചു ബജറ്റ് അവതരിപ്പിക്കേണ്ട ദുര്യോഗം അഴിമതിയുടെ പേരില്‍ മാണിക്ക് വന്നു ചേര്‍ന്നിരിക്കുന്നു. കെ.എം.മാണിക്ക് ബജറ്റ് അവതരണത്തിന്നായി നിയമസഭയിൽ തലേന്ന് തന്നെ ഒളിച്ചു താമസിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിക്കഴിഞ്ഞിട്ടാണ് ഈ പോലിസ് വിന്യാസം. നിയമസഭാ സെക്രട്ടറിയേറ്റ് ജീവനക്കാരോട് സഭയ്ക്കുള്ളിൽ തന്നെ ഇന്നു തങ്ങണമെന്നുള്ള നിർദ്ദേശവും നല്കിക്കഴിഞ്ഞു. കെ.എം.മാണി നാളെ വഴിയിൽ തടയാതിരിക്കാനുള്ള എല്ലാ സംവിധാനങ്ങളും സർക്കാർ പൂർത്തീ കരിച്ചിരിക്കുന്നു.

പിന്നെങ്ങിനെ ഇടതുമുന്നണി കെ.എം.മാണിയെ തടയും?സഭയിൽ തലേന്നേ ഒളിച്ചിരുന്ന് പിറ്റേന്ന് ബജറ്റ് അവതരിപ്പിക്കുന്ന ഒരു മന്ത്രിയെ പിന്നെങ്ങിനെ വഴിയിൽ തടയും. കെ.എം.മാണി വഴിയിൽ തടയപ്പെടില്ലെന്നു സർക്കാർ ഉറപ്പാക്കിക്കഴിഞ്ഞു. പിന്നെന്തിനു ഈ യുദ്ധസമാന സാഹചര്യം സൃഷ്ടിക്കണം. നാളെ എൽഡിഎഫ് നടത്തുന്ന മാണിയെ വഴി തടയുന്ന സമരത്തിനു ഒരു രഹസ്യസ്വഭാവവുമില്ല. കാരണം നിയമസഭയ്ക്ക് മുന്നിലുള്ള എല്ലാ റോഡുകളും സർക്കാർ ബ്ലോക്ക്‌ ചെയ്യും. വളരെ മുന്നിൽ നിന്ന് തന്നെ എൽഡിഎഫ് പ്രവർത്തകരെ പോലിസ് തടയും. നാളെ സംഘർഷ സാധ്യത വളരെ കുറവാണ്.

പോലീസിന്റെ സമീപനം പോലിരിക്കും അത് . പക്ഷെ നാളത്തെ എൽഡിഎഫ് മാർച്ച്‌ മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ടുള്ളതാണ് . അതുകൊണ്ട് തന്നെ ആ ലക്‌ഷ്യം നാളത്തെ എൽഡിഎഫ് പ്രക്ഷോഭത്തിന് ഉണ്ട്. പക്ഷെ വഴിയിൽ കുടുങ്ങരുതെന്ന് മാണിയും, മാണിയെ വഴിയിൽ വിടരുതെന്ന് സർക്കാരും തീരുമാനിച്ചു കഴിഞ്ഞു. പക്ഷെ എല്‍ഡിഎഫ് മാര്‍ച്ച്‌ നാളെ നടക്കും. രാവിലെ അഞ്ചു മണിക്ക് തന്നെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കൂട്ടായി സഭയിലേക്ക് മാര്‍ച്ച് ചെയ്യും. കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *