മാണി ആറു മാസം വിശ്രമിക്കട്ടെ

തിരുവനന്തപുരം: കെ എം മാണി ആറു മാസം വിശ്രമിച്ചിട്ടു വര്‍ധിത ഊര്‍ജത്തോടെ തിരിച്ചു വരട്ടെ എന്ന് കെപിസിസി വക്താവ്  പന്തളം സുധാകരന്റെ ഫേസ്‌ ബുക്ക്‌ പോസ്റ്റിങ്ങ്‌. പ്രസ്തുത പോസ്റ്റിങ്ങിലെ പ്രസക്ത ഭാഗങ്ങള്‍ :

 

“ധനമന്ത്രി ശ്രീ. കെഎം മാണിക്ക് ഇനി വേണ്ടത് അൽപം വിശ്രമമാണ്. കഴിഞ്ഞ ആറുമാസമായി ആരോപണങ്ങളുടേയും രാഷ്ട്രീയമായ ആക്രമണങ്ങളുടേയും പത്മവ്യൂഹത്തിലായിരുന്നു അദ്ദേഹം. എന്നാൽ മാണി സാര്‍ അതെല്ലാം ഭേദിച്ച് നിയമസഭയിൽ പ്രതിപക്ഷം ഉയർത്തിയ എല്ലാ ചെറുത്തുനിൽപ്പിനേയും അക്രമങ്ങളേയും അതിജീവിച്ച് ധീരമായി ബജറ്റ് അവതരിപ്പിച്ചു. അങ്ങനെ യുഡിഎഫിനു മുന്നിൽ വിജയശ്രീലാളിതനായി അദ്ദേഹം നില്‍ക്കുന്നു. കേരളരാഷ്ട്രീയത്തിലെ വന്ദ്യവയോധികനാണ് അദ്ദേഹം. ശാരീരികമായും മാനസികമായും അദ്ദേഹം ഇക്കഴിഞ്ഞ നാളുകളിൽ ഏറ്റ ആക്രമണത്തിനു കണക്കില്ല. ഉജ്വലമായ ഒരു തിരിച്ചുവരവിനുള്ള ഊർജം ആവാഹിക്കാനായി അദ്ദേഹത്തോട് കുറച്ചുനാളത്തേയ്ക്ക് വിശ്രമിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകണം. അതിനിടയിൽ ആരോപണങ്ങളുടെ പാപക്കറ കഴുകിക്കളയാനും ധനമന്ത്രിക്കു തീർച്ചയായും സാധിക്കും. ചികിത്സയ്ക്കായും അദ്ദേഹത്തിന് ഈ അവസരം ഉപയോഗിക്കാവുന്നതാണ്. കേരളരാഷ്ട്രീയത്തിലെ സംഘർഷാന്തരീക്ഷത്തിനും ആ വിശ്രമം അയവു വരുത്തും. ധനമന്ത്രിയുടെ ചുമതല തൽക്കാലം മുഖ്യമന്ത്രിക്കു തന്നെ വഹിക്കാവുന്നതേയുള്ളൂ. യുഡിഎഫ് ഇക്കാര്യത്തിൽ കൂട്ടായ തീരുമാനം എടുക്കണം.”

ഇത് യു ഡി എഫ രാഷ്ട്രീയത്തിലെയും കേരള രാഷ്ട്രീയത്തിലെയും ഒരു പുതിയ വഴിത്തിരിവാണ്. കുറച്ചു നാള്‍ മുന്‍പ് മാണിയെ ബജെട്റ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നു എല്‍ഡിഎഫ ആദ്യമായി പറഞ്ഞപ്പോള്‍ മറ്റൊരു കേപി   സിസി വക്താവായ അജയ്‌ തറയില്‍ പറഞ്ഞത് ബജെറ്റ്‌ മറ്റേതെങ്കിലും മന്ത്രി അവതരിപ്പിക്കട്ടെ എന്നായിരുന്നു. എന്നാല്‍ കേപിസിസി നേതൃത്വം ശാസിച്ചതിനെ തുടര്‍ന്ന് അജയ്‌ അതില്‍ നിന്ന് പിന്നോട്ടു പോയി. ഇപ്പോള്‍ കേരള കോണ്‍ഗ്രസ്‌ നേതാവും മാണിയുടെ അടുത്ത അനുയായിയുമായ ജോസഫ്‌ പുതുശേരി ശക്തമായി രംഗത്ത്‌ വന്നതിന്റെ ഫലമായി പന്തളവും തന്റെ എഫബി പോസ്റ്റിങ്ങ്‌ പിന്‍വലിക്കുകയാണെന്നു മാധ്യമങ്ങളോട് പറയുന്നു. സുധാകരന്റെ പോസ്റ്റിങ്ങ്‌ അനാവശ്യവും അനവസരത്ത്തിലുള്ളതുമാണെന്നു പുതുശ്ശേരി പറയുന്നു.

എതായാലും ഒന്ന് തീര്‍ച്ച – മാണിയെ ഇപ്രകാരം സംരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസില്‍ നല്ലൊരു വിഭാഗം സംതൃപ്തരല്ല,.  ഉമ്മന്‍ ചാണ്ടി ബജെട്റ്റ് അവതരിപ്പിച്ചുകൊണ്ട്“കറുത്ത വെള്ളിയാഴ്ച” ഒഴിവാക്കേണ്ടതായിരുന്നു എന്ന് ഭൂരിപക്ഷം ജനങ്ങളും പറയുന്ന സ്ഥിതിക്ക്  കോണ്‍ഗ്രസില്‍ ഈ ഉരുള്‍റ്റല്‍ കൂടാനാണ് സാധ്യത.

പക്ഷെ,മുഖ്യമന്ത്രിയുടെ ടെന്‍ഷന്‍ അദ്ധേഹത്തിനു മാത്രം അറിയാം. കഴിഞ്ഞാഴ്ച ബജെറ്റ്‌ അവതരിപ്പിക്കാന്‍ അനുവദിച്ചിരുന്നില്ലെങ്കില്‍ മാണി യു ഡിഎഫ വിടുമായിരുന്നു എന്ന് വിശ്വസിക്കുന്നവരാന് കേരളീയരില്‍ ഭൂരിപക്ഷവും.(സതീശന്‍)

Add a Comment

Your email address will not be published. Required fields are marked *