മാണിയെ കുറ്റവിമുക്തനാക്കുന്നത് മറ്റ് മന്ത്രിമാരെ രക്ഷിക്കാന്‍: ബിജു രമേശ്

തിരുവനന്തപുരം : ബാര്‍ കോഴക്കേസിലെ വസ്തുതകളെ വിജിലന്‍സ് അട്ടിമറിച്ചെന്നും കെ.എം മാണിയെ കുറ്റവിമുക്തനാക്കുന്നത് മറ്റ് മന്ത്രിമാരെ രക്ഷിക്കാനാണെന്നും ബാര്‍ ഉടമ ബിജു രമേശ്. കേസില്‍ മറ്റ് മന്ത്രിമാരും കുടുങ്ങും എന്നതിനാലാണ് തുടരന്വേഷണം തടയാന്‍ ശ്രമിക്കുന്നതെന്നും ബിജു ആരോപിച്ചു.
ബാര്‍ ഉടമകള്‍ പിരിച്ചു നല്‍കിയ 25 കോടിയില്‍ നിന്നും ഒരുകോടി മാത്രമാണ് മാണിയ്ക്ക് നല്‍കിയതെന്നും ബാക്കി തുക മറ്റ് മന്ത്രിമാര്‍ക്കാണ് ലഭിച്ചിരിക്കുന്നത്. ബാര്‍ ഉടമകളില്‍ നിന്നും കൂടുതല്‍ തുക പിരിച്ചതായി അവരുടെ മൊഴികളില്‍ നിന്നും കോടതിയ്ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ബാക്കി തുക എവിടെയെന്ന് കണ്ടെത്താന്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി സുകേശന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നുവെന്നും ബിജു രമേശ് പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *