മാണിയെ ഉപരോധിക്കും, നിയമസഭ വളയും; എല്ഡി ഫ്

തിരുവനന്തപുരം: ഒരു കാരണവശാലും ധനമന്ത്രി കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന കര്‍ക്കശ നിലപാടുമായി  ഇടതുമുന്നണി. ബജറ്റ് അവതരിപ്പിക്കുന്ന മാര്‍ച്ച് 13 ന് നിയമസഭ വളയാനാണ് തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍ഡിഎഫ് യോഗം ഇന്ന്  തീരുമാനിച്ചത്. അന്നേദിവസം സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.

മാണിയുടെ രാജി ആവശ്യപ്പെട്ട് ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം  തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. നയപ്രഖ്യാപനത്തിനായി ഗവര്‍ണര്‍ സഭയിലെത്തിയപ്പോള്‍ തന്നെ മുദ്രാവാക്യം വിളികള്‍ തുടങ്ങി. പിന്നീട് നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കുകയും ചെയ്തു.

പാര്‍ട്ടി പരിപാടികളില്‍ നിന്ന് പൂര്‍ണമായും മാറി നില്‍ക്കുന്ന വിഎസ് അച്യുതാനന്ദന്‍ നിയമസഭയിലെ പ്രതിഷേധത്തിന് നേതൃത്വം നല്‍കാനെത്തി എന്നതു ശ്രദ്ധേയമാണ്. മാണിക്കെതിരെ മാത്രമല്ല,അഴിമതി കാണിക്കുന്ന ഒരു മന്ത്രിക്ക് നേരേയും വിട്ടുവീഴ്ചയില്ലെന്ന സൂചനയാണ് വിഎസ് നല്‍കിയത്. കെഎം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കരുതെന്നായിരുന്നു പ്രതിപക്ഷം ഗവര്‍ണറോട് ആവശ്യപ്പെട്ടത്. ഇക്കാര്യം പരിഗണിക്കാമെന്നാണ് ഗവര്‍ണര്‍ മറുപടി നല്‍കിഎന്ന് വിഎസ് പിന്നീട് പറഞ്ഞു.

 

Add a Comment

Your email address will not be published. Required fields are marked *