മാണിയുടെ അകമ്പടി വാഹനം ഇടിച്ച്‌ മൂന്നുവയസുകാരന്‌ പരിക്ക്

തിരുവനന്തപുരം: ധനകാര്യ മന്ത്രി കെ.എം മാണിയുടെ അകമ്പടി വാഹനം ഇടിച്ച്‌ മൂന്നുവയസുകാരന്‌ പരിക്കേറ്റു. നന്തന്‍കോട്‌ സ്വദേശി ആദിത്യനാണ്‌ പരിക്കേറ്റത്‌. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയായിരുന്നു അപകടം. റോഡരികിലുള്ള വീട്ടില്‍ നിന്ന്‌ വീട്ടുകാരറിയാതെ റോഡില്‍ ഇറങ്ങിയ കുട്ടി എസ്‌കോര്‍ട്ട്‌ വാഹനത്തിന്റെ മുന്നില്‍പ്പെടുകയായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌. കാലിന്‌ പരിക്കേറ്റ കുട്ടിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍പ്രവേശിപ്പിച്ചു

Add a Comment

Your email address will not be published. Required fields are marked *