മാണിക്കെതിരെ മുഖ്യമന്ത്രിക്ക് പി സി യുടെ കത്ത്

തിരുവനന്തപുരം:  ചീഫ് വിപ്പ് സ്ഥാനത്തു നിന്ന്തന്നെ പുറത്താക്കുവാന്‍ കെ എം മാണി സമ്മര്‍ദ്ദം ചെലുത്തുന്നതിന് ഉണ്ടായ സാഹചര്യങ്ങള്‍ വിശദമാക്കി പിസി ജോര്‍ജ്ജിന്റെ കത്ത് മുഖ്യമന്ത്രിക്ക്.. മാണിക്കും മകന്‍ ജോസ് കെ മാണിക്കും എതിരെ ഗുരുതരമായ ആരോപണങ്ങളാണ് പത്ത് പേജുള്ള കത്തില്‍ ഉള്ളത്. എംഎല്‍എ സ്ഥാനം രാജി വക്കില്ലെന്നും കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് കെഎം മാണിക്കെതിരെ അവിശ്വാസം കൊണ്ടുവരുമെന്നും ജോര്‍ജ്ജ്  മാധ്യമങ്ങളോട് പറഞ്ഞു. ഒരുവിധത്തില്‍  കെഎം മാണിക്കും ജോസ് കെ മാണിക്കും എതിരായ കുറ്റപത്രമാണ് ജോര്‍ജ്ജിന്റെ ഇന്നത്തെ കത്ത്.

സോളാര്‍ കേസും ബാര്‍ കോഴ വിവാദവും ഉള്‍പ്പെടെ സാന്പത്തിക അഴിമാതിയിലെ മുഖ്യ പങ്കാളിയാണ് ജോസ് കെ മാണി. യുഡിഎഫ് സര്‍ക്കാര്‍ വീഴാന്‍ ജോസ് കെ മാണിയുടെ പ്രവര്‍ത്തനങ്ങള്‍ കാരണമാകരുതെന്ന തന്റെ മുന്നറിയിപ്പാണ് കെഎം മാണിയെ ചൊടിപ്പിച്ചത്. അന്നുമുതല്‍ മാണിയുടെ മുഖ്യശത്രുവായി താന്‍ മാറിയെന്നാണ് ജോര്‍ജ്ജ് കത്തില്‍ പറയുന്നത്.. പൂവ്വാറില്‍ റിസോര്‍ട്ടും വിദേശത്ത് മെഡിസിറ്റിയും മാണി പടുത്തുയര്‍ത്തുന്നു. വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്ന് എന്നും ജോര്‍ജ് സ്ഥിരീകരിക്കുന്നു. റബ്ബര്‍ കര്‍ഷക സമരത്തില്‍ നിന്ന് കേരളാ കോണ്‍ഗ്രസ് എം പിന്‍മാറാന്‍ കാരണം വന്‍കിട ടയര്‍ കമ്പനി ഉടമകളില്‍ നിന്ന് ജോസ്‌കെ മാണി10കോടി രൂപ കൈപ്പറ്റിയതാണെന്നും വിശദീകരിക്കുന്നു ജോര്‍ജ് കത്തില്‍ ആരോപിക്കുന്നു. അഴിമതിയുടേയും സാന്പത്തിക സമാഹരണത്തിന്റെയും തെളിവുകള്‍ ഉടന്‍ നല്‍കും എന്ന് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പുറത്താക്കാനുള്ള തീരുമാനം കെഎം മാണി ഏകപക്ഷീയമായി സ്വീകരിച്ചതാണ് എന്ന് പറയുന്ന ജോര്‍ജ് യുഡിഎഫ് നേതാക്കള്‍ തന്നോട് നീതികാണിച്ചില്ലെന്നും പറയുന്നു. എന്തുവന്നാലും എംഎല്‍എ സ്ഥാനം രാജിവക്കില്ല.. അഴിമതിക്കെതിരെ പോരാട്ടം തുടരും . അഴിമതി കഥകള്‍ തുറന്നു കാട്ടി കേരളയാത്രക്ക് തയ്യാറെടുക്കുയാണെന്നും പിസി ജോര്‍ജ്ജ് മാധ്യമങ്ങളോട് പറഞ്ഞു.

 

 

Add a Comment

Your email address will not be published. Required fields are marked *