മഹാരാഷ്ട്രയില്‍ മാട്ടിറച്ചി നിരോധിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ മാട്ടിറച്ചി നിരോധിച്ചു. 19 വര്‍ഷം മുന്‍പ് മഹാരാഷ്ട്ര അസംബ്ലി പാസാക്കിയ മഹാരാഷ്ട്ര ആനിമല്‍ പ്രിസര്‍വേഷന്‍ ബില്ലിന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അംഗീകാരം നല്‍കിയതോടെയാണ് നിരോധനം നിലവില്‍ വന്നത്.1995 ല്‍ മഹാരാഷ്ട്രയില്‍ ശവസേന- ബിജെപി സര്‍ക്കാരാണ് ഈ ബില്ല് അസംബ്ലിയില്‍ പാസാക്കിയത്. നേരത്തെ തന്നെ 1976 ലെ നിയമം അനുസരിച്ച് പശുവിനെ കൊല്ലുന്നത് മഹാരാഷ്ട്രയില്‍ നിരോധിച്ചിട്ടുണ്ടെങ്കിലും പുതിയ നിയമം അനുസരിച്ച് എല്ലാതരം മാടുകളെയും അറക്കുന്നതും മാംസം വില്‍ക്കുന്നതും വിലക്കുന്നു. പുതിയ നിയമത്തിന് അംഗീകാരം ലഭിച്ചതില്‍ സന്തോഷം ഉണ്ടെന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞത്. ശിവസേനയും പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തു. അതേ സമയം ആയിരക്കണക്കിന് പേരുടെ ജോലിയില്ലാതാക്കുന്നതാണ് പുതിയ തീരുമാനം എന്നാണ് മാംസവ്യാപരികളുടെ സംഘടനയുടെ വാദം. മുംബൈയില്‍ മാത്രം ഒരു ദിവസം 90,000 കിലോ മാംസം വില്‍ക്കപ്പെടുന്നു എന്നാണ് കണക്ക്. ഇനി മഹാരാഷ്ട്രയില്‍ ബീഫ് വിറ്റാല്‍ 10,000 രൂപ പിഴയും 5 കൊല്ലം തടവും ആണ് ശിക്ഷ.

Add a Comment

Your email address will not be published. Required fields are marked *