മഹാരാഷ്ട്രയില്‍ നക്സലുകളുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ടു കമാന്ഡോകള്‍ കൊല്ലപ്പെട്ടു

ഗദ്ചിരോളി: മഹാരാഷ്ട്രയിലെ ഗദ്ചിരോളിയില്‍ നക്സലുകളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു കമാന്‍ഡോകള്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഛത്തിസ്ഗഡ് അതിര്‍ത്തിയിലെ മാവോയിസ്റ്റ് ശക്തികേന്ദ്രമായ ഗ്രാമത്തിലായിരുന്നു രൂക്ഷമായ വെടിവെപ്പ് നടന്നത് . ഒരാള്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റതായും ആന്റി നക്സല്‍ ഓപറേഷന്‍ ഐ ജി രവിന്ദ്ര കദം അറിയിച്ചു . പ്രത്യേക ദൌത്യ വിഭാഗമായ സി 6൦ കമാന്‍ഡോ വിംഗിനു നേരെയാണ് ഇന്നലെ വൈകി നക്സലുകള്‍ വെടിയുതിര്‍ത്തത്. ഇവര്‍ക്കായുള്ള തെരച്ചില്‍ ഇന്ന് പുലര്‍ച്ചെ പുനരാരംഭിച്ചു . രണ്ടു നക്സലുകള്‍ കൊല്ലപ്പെട്ടതായും പോലിസ് പറഞ്ഞു .

 

Add a Comment

Your email address will not be published. Required fields are marked *