മസരത്ത് അലത്തിനെതിരായ 27 കേസുകളും തുടരുമെന്ന് ആഭ്യന്തരമന്ത്രി

ദില്ലി ഹിന്ദുസ്ഥാന്‍ സമാചാര്‍ ; ജമ്മു കാഷ്മീര്‍ വിഘടനവാദി നേതാവ് മസരത്ത് ആലത്തിനെതിരായ 27 കേസുകളും തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് രാജ്യസഭയില്‍ പറഞ്ഞു . ഇത് സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാരിന് കൈമാറി .ആലമിന്റെയും അനുയായികളുടെയും നീക്കങ്ങള്‍ നിരീക്ഷിക്കാനും നിര്‍ദേശിച്ചിട്ടുണ്‌ട്‌. ജാമ്യ വ്യവസ്ഥ ലംഘിച്ചാല്‍ നടപടിയെടുക്കുമെന്നു സംസ്ഥാന സര്‍ക്കാര്‍ നേരത്തേ അറിയിച്ചിട്ടുണ്‌ടെന്നും രാജ്‌നാഥ്‌ സിംഗ്‌ പറഞ്ഞു

Add a Comment

Your email address will not be published. Required fields are marked *