മല്ലിക സംവിധായികയാവുന്നു
പ്രശസ്ത നടി മല്ലിക ഇനി സംവിധായികയുടെ റോളിലും. കലൂര്‍ ഡെന്നീസിന്റെ പഴനിയിലെ കനകം എന്ന കഥയെ ആസ്പദമാക്കിയാണ് മല്ലിക ചിത്രമൊരുക്കുന്നത്. ഇതോരു സ്ത്രീപക്ഷ സിനിമയാണ്. യമുനാദേവിയെന്ന സിനിമാ താരവും യമുനാദേവിയുടെ ഡ്യൂപ്പായ കനകത്തിലൂടെയുമാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. യമുനാ ദേവിയായി ഭാവനയാണ് അഭിനയിക്കുന്നത്. കനകമായി സംവിധായിക മല്ലിക തന്നെയെത്തുന്നു.കലൂര്‍ ഡെന്നീസ് തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. ഈ ചിത്രത്തിലൂടെ പ്രശസ്ത ഗായിക മഞ്ജരി സംഗീത സംവിധായികയാവുന്നു എന്ന പ്രത്യേകതയുമുണ്ട്. ബ്യാരി എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം ലഭിച്ച നടിയാണ് മല്ലിക.
( രാജി രാമന്‍കുട്ടി )