മലേഷ്യന്‍ സര്ക്കാരര്‍ ഭീകരവാദ വിരുദ്ധ നിയമം പാസാക്കി

ക്വാലാ ലാംപൂര്‍ : മലേഷ്യന്‍ സര്‍ക്കാര്‍ തീവ്ര തീവ്രവാദവിരുദ്ധ നിയമം പാസാക്കി . ഐ എസ ഭീകര സംഘടന ലോകത്തില്‍ പിടിമുറുക്കുന്ന സാഹചര്യത്തില്‍ ആണ് മലേഷ്യന്‍ സര്‍ക്കാര്‍ ശക്തമായ പ്രതിരോധ സംവിധാനങ്ങള്‍ അവലംബിക്കുന്നത് . മനുഷ്യാവകാശ ലംഘനം നടത്താന്‍ ആരെയും അനുവദിക്കില്ല എന്നും സര്‍ക്കാര്‍ വ്യക്തമാക്കി .നിയമം അകാരണമായി ജനങ്ങളെ തടവില്‍ പാര്‍പ്പിക്കും എന്നും മനുഷ്യാവകാശ ലംഘനം നടത്തുന്നതിനു വഴിവെക്കും എന്നും നിയമം പിന്‍വലിക്കണം എന്നും പ്രതിപക്ഷ പാര്‍ട്ടികളും മനുഷ്യാവകാശ സംഘടനകളും രംഗത്ത്‌ വന്നു . പതിനഞ്ചോളം മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രതിപക്ഷത്തിന്റെ ആവശ്യം നിരാകരിച്ചാണ് മലേഷ്യ നിയമം പാസാക്കിയത്.

Add a Comment

Your email address will not be published. Required fields are marked *