മലേഷ്യന്‍ എയര്‍ലൈന്‍സ് കൊച്ചി സര്‍വ്വീസ് നിര്‍ത്തുന്നു

തിരുവനന്തപുരം : മലേഷ്യന്‍ എയര്‍ലൈന്‍സ് കൊച്ചിയിലേക്കുള്ള സര്‍വ്വീസ് അവസാനിപ്പിക്കുന്നു. ജൂണ്‍ രണ്ടു മുതല്‍ സര്‍വ്വീസ് അവസാനിപ്പിക്കാനാണ് തീരുമാനം. കൊച്ചി സര്‍വ്വീസിലെ വരുമാനത്തിലുണ്ടായ ഇടിവാണ് തീരുമാനത്തിന് പിന്നില്‍. ജൂണ്‍ മാസം മുതലുള്ള ടിക്കറ്റ് ബുക്കിങ്ങ് സ്വീകരിക്കേണ്ടതില്ലെന്ന് കൊച്ചിയിലെ ഓഫീസില്‍ നിര്‍ദ്ദേശം ലഭിച്ചു. ജൂണ്‍ രണ്ടിന് ശേഷമുള്ള യാത്രയ്ക്ക് മുന്‍കൂട്ടി ടിക്കറ്റ് എടുത്തവര്‍ക്ക് സര്‍വ്വീസ് നടത്തുന്ന സമീപ സ്ഥലങ്ങളിലേക്ക് ടിക്കറ്റ് മാറ്റി നല്‍കും. എന്നാല്‍ അവിടെ നിന്നുള്ള യാത്രാ ചെലവ് സ്വയം വഹിക്കണം.
( രാജി രാമന്‍കുട്ടി )

Add a Comment

Your email address will not be published. Required fields are marked *