മലബാര്‍ സിമന്റ്സ് എം.ഡി കെ. പത്മകുമാര്‍ അറസ്റ്റില്‍
പാലക്കാട് : മലബാര്‍ സിമന്റ്സ് എം.ഡി കെ.പത്മകുമാര്‍ അറസ്റ്റില്‍. അഴിമതിക്കേസിലാണ് വിജിലന്‍സ് നടപടി. വിജിലന്‍സ് ഡിവൈഎസ്പി എം.സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.
നേരത്തെ രജിസ്റ്റര്‍ ചെയ്ത രണ്ടുകേസുകളില്‍ കൂടുതല്‍ തെളിവെടുക്കുന്നതിനായി വിജലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സംഘം സിമന്റ്സ് എം.ഡി. കെ.പത്മകുമാറടക്കം മൂന്ന് ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസുകളിലും വസതികളിലും കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു അറസ്റ്റ്.