മരണം വരെ ഉപവാസം

 

 

പട്ടിക ജാതി – പട്ടിക വര്‍ഗ്ഗക്കാര്‍ക്കുള്ള കേന്ദ്രസര്‍ക്കാര്‍ സ്കോളര്ഷിപ്പിന്റെ  75ശതമാനം സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്തിട്ടില്ല എന്ന് ആരോപിച്ചുകൊണ്ട് തെലെന്കാന ബിജെപി അധ്യക്ഷന്‍ ജി കിഷന്‍ റെഡ്ഡി രംഗത്ത്. വിതരണം ചെയ്യാത്ത തുക അര്‍ഹര്ക്ക് ഉടനെ ലഭ്യമാക്കിയില്ലെങ്കില്‍ മരണം വരെ ഉപവാസമനുഷ്ട്ടിക്കാന്‍ മടിക്കില്ലെന്ന് റെഡ്ഡി പറഞ്ഞു. സ്കോളര്ഷിപ്പിന്റെ  75 ശതമാനം തുക കേന്ദ്ര സര്‍ക്കാരാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ തുക കേന്ദ്രം ട്രഷറിയില്‍ അടച്ചു കഴിഞ്ഞു.

കിഷന്‍ മാധ്യമങ്ങളോട് ഇങ്ങിനെ തുടര്‍ന്നു: “തുക വിതരണം ചെയ്യാനുള്ള ഭാവത്തിലല്ല സര്‍ക്കാര്‍. കോണ്‍ഗ്രെസ് ഭരണക്കാലത്ത് ഞാന്‍ ഇതേ ആവശ്യം ഉന്നയിച്ചു നിരാഹാര സമരം ചെയ്തിട്ടുണ്ട്. തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി കെ റോസയ്യ തുക വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. തുക വിതരണം ചെയ്യണമെങ്കില്‍ ഞാന്‍ ഉപവസിക്കനമെന്നാണോ സംസ്ഥാന സര്‍ക്കാരിന്റെ ഉള്ളിരിപ്പ് ? വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മരണം വരെ ഉപവസിക്കാനും ഞാന്‍ മടിക്കില്ല”.

അക്കാദാമിക വര്ഷം തീരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര് ഇനിയുംസ്കോളര്ഷിപ്പിനുള്ള അപേക്ഷകള്‍ ക്ഷണിച്ചിട്ടില്ല. ഇപ്പോള്‍ ലഭ്യമായ ഫണ്ട് മാര്‍ച്ച്‌  31നു മുന്‍പ് വിതരണം ചെയ്തില്ലെങ്കില്‍ പിന്നെ അടുത്ത ജൂണില്‍ പുതിയ ഫണ്ട് വരുന്നത് വരെ പ്രായോജകര്‍ കാത്തിരിക്കേണ്ടിവരും. സാമ്പത്തിക വര്ഷം മാര്‍ച്ച്‌ 31നു തീരുന്നത് കൊണ്ടാണിത്. .

 

 

Add a Comment

Your email address will not be published. Required fields are marked *