മന്മോഹന് പിന്തുണയുമായി കൊണ്ഗ്രെസ്

ദില്ലി ഹിന്ദുസ്ഥാന്‍ സമാചാര്‍ ; കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ ഇന്നലെ പ്രതിചേര്‍ക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് പിന്തുണ പ്രഖ്യാപിച്ചു മുതിര്‍ന്ന കൊണ്ഗ്രെസ് നേതാക്കളും പ്രവര്‍ത്തക സമിതി അംഗങ്ങളും മാര്‍ച്ച് നടത്തി . മന്‍മോഹന്‍ സിംഗ് സത്യസന്ധന്‍ ആണെന്നും നിരപരാധിയാണെന്നും കൊണ്ഗ്രെസ് അധ്യക്ഷ സോണിയാഗാന്ധിയും മറ്റു മുതിര്‍ന്ന നേതാക്കളും പറയുന്നു . പാര്‍ട്ടിയുടെ നിരുപാധിക പിന്തുണയും നല്‍കുന്നു .  . മന്‍മോഹന്‍ സിങ്‌ സത്യത്തിന്റെ പ്രതീകമാണെന്നും അദ്ദേഹത്തിന്‌ പാര്‍ട്ടി ഉറച്ച പിന്തുണ നല്‍കുമെന്നും കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു. മന്‍മോഹന്‍ സിങ്‌ നിരപാരാധിയാണെന്ന്‌ എ.കെ.ആന്റണി പറഞ്ഞു. കല്‍ക്കരിപ്പാടങ്ങള്‍ക്ക്‌ അനുമതി നല്‍കിയത്‌ നയപരമായ തീരുമാനമാണ്‌. കോടതിയുടെ നടപടിയെ നിയമപരമായും രാഷ്‌ട്രീയമായും നേരിടുമെന്നും ആന്റണി വ്യക്‌തമാക്കി.കോടതി സമന്‍സ്‌ പിന്‍വലിക്കുമെന്ന്‌ പി. ചിദംബരം പ്രതീക്ഷ പ്രകടിപ്പിച്ചു. മന്‍മോഹന്‍ സിങ്ങിനെതിരെ കേസെടുക്കാനാകില്ലെന്ന്‌ മുന്‍പ്‌ രണ്ടുതവണ സിബിഐ വ്യക്‌തമാക്കിയിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്‍മോഹന്‍ സിങ്ങിന്റെ വീട്ടിലേക്കു നടത്തിയ മാര്‍ച്ചിനു ശേഷം സംസാരിക്കുകയായിരുന്നു നേതാക്കള്‍.

Add a Comment

Your email address will not be published. Required fields are marked *