മന്ത്രി ബാബുവിന്റെ രാജി പാര്‍ട്ടി ആവശ്യപ്പെട്ടതായി വാര്ത്ത ‍

തിരുവനന്തപുരം (ഹിന്ദുസ്ഥാന്‍ സമാചാര്‍):  ബാര്‍ ലൈസന്‍സ് ഫീസ്‌ ഇളവു നല്‍കാന്‍ 10 കോടി രൂപ കോഴ വാങ്ങിയെന്ന് ബിജു രമേശ്‌ ആരോപിച്ച മന്ത്രി കെ.ബാബവിന്റെ രാജി പാര്‍ട്ടി ആവശ്യപ്പെട്ടതായി വാര്‍ത്ത. അബ്കാരി ബിജു രമേശ്‌ മജിസ്ട്രേട്ടിന് നല്‍കിയ രഹസ്യമൊഴിയിലാണ് 10 കോടി രൂപ മന്ത്രി കെ.ബാബു ചോദിച്ച് വാങ്ങിയെന്ന  ആരോപണമുള്ളത്. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കെ.ബാബുവിനെതിരെ വിജിലന്‍സ് കേസ് എടുത്തേക്കുമെന്നു സൂചനകളുണ്ടായിരുന്നു. കേസ് എടുത്താല്‍ രാജി വയ്ക്കുമെന്ന് കെ.ബാബു ചില പാര്‍ട്ടി നേതാക്കളോട് പറഞ്ഞിരുന്നു.

മന്ത്രി കെ.ബാബു 10 കോടി രൂപ വാങ്ങിയെന്നുള്ള മജിസ്ട്രെട്ടിനുള്ള മൊഴിയുടെ ഗൌരവം ചൂണ്ടിക്കാട്ടി ബാബുവിനോട് രാജിവയ്ക്കാന്‍  കെപിസിസി പ്രസിഡണ്ട്‌ ആവ്സ്യപ്പെട്ടതായി ചില വിശ്വസനീയ വൃത്തങ്ങള്‍  ഹിന്ദുസ്ഥാന്‍ സമാചാറിനോട് വെളിപ്പെടുത്തി.

ബാബു രാജിവച്ചാല്‍ മന്ത്രി കെ.എം.മാണിക്കും അധികാരത്തില്‍ തുടരുക പ്രയാസമാകും. അതേ മൊഴിയില്‍ പേരുള്ള മന്ത്രി വി.എസ്.ശിവകുമാറിനും പ്രശ്നമുണ്ടാകും.

ബാബുവിനെതിരെ കേസ് എടുക്കുക തന്നെ വേണമെന്നും,കേസ് എടുക്കാതെ സര്‍ക്കാര്‍ പക്ഷപാതപരമായി പെരുമാറുകയാണെന്നും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആരോപിച്ചിട്ടുണ്ട്. മന്ത്രിമാര്‍ക്കെതിരെ തെളിവുണ്ടെങ്കില്‍ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തത് എന്ന് വ്യക്തമാക്കാന്‍ വിജിലന്‍സിനോട് ലോകായുക്തയും ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീം കോടതി നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങൾക്ക് അനുസൃതമായി വേണം കേസ് എന്നും ലോകായുക്ത നിര്‍ദേശം ഉണ്ട്. ബാര്‍ക്കോഴ കേസിന്റെ അന്വേഷണ പുരോഗതി ജൂണ്‍22നകം സമര്‍പ്പിക്കാന്‍ ലോകായുക്ത നിര്‍ദ്ദേശിച്ചിട്ടുണ്ട്. കെ.ബാബുവിനെതിരെ തത്ക്കാലം അന്വേഷണമില്ലെന്നു വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ടെങ്കിലും കേസ് എടുക്കണോ എന്ന കാര്യത്തില്‍ വിജിലന്‍സ് ഇന്ന് തീരുമാനത്തില്‍ എത്തിയേക്കും. കോടതി നിര്‍ദ്ദേശ പ്രകാരമാകും ഈ കാര്യത്തില്‍ വിജിലന്‍സ് തുടര്‍നടപടികള്‍ സ്വീകരിക്കുക.

Add a Comment

Your email address will not be published. Required fields are marked *