മന്ത്രി ബാബുവിന്റെ നില പരുങ്ങലില്‍

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്ന് പറയന്നു എങ്കിലും മന്ത്രി കെ ബാബുവിന്റെ നില പരുങ്ങലില്‍. ബിജു രമേശിന്റെ രഹസ്യ മൊഴിയില്‍ താന്‍ പണം വാങ്ങിയതായി പറഞ്ഞിട്ടില്ല എന്നാണ് ബാബുവിന്റെ വാദം. പക്ഷെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ്സ് വിജിലന്‍സ് കേസ്സ് എടുത്തേക്കും എന്നാണ് സൂചന.  തനിക്കെതിരെ കേസ്സ്ടുക്കാന്‍ മതിയായ തെളിവ് ഇല്ലെന്നും എന്നാല്‍ താന്‍ ഒരിക്കലും അന്വേഷണത്തെ എതിര്‍ത്തിട്ടില്ലെന്നും,  ആരുടേയും ഔദാര്യങ്ങള്‍ വേണ്ടെന്നും ബാബു ഇന്ന് ഇവിടെ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.

അതേസമയം, ബിജുരമേശിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ ബാബുവിനെതിരെ അന്വേഷണമാകാമെന്ന് വിജിലന്‍സിന് നിയമപോദേശം ലഭിച്ചു. നിലവിലെ കേസിനൊടൊപ്പം അന്വേഷണം നടത്തിയാല്‍ മതിയെന്നും പ്രത്യക അന്വേഷണം വേണ്ടന്നുമാണ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയിരിക്കുന്ന നിയമോപദേശം.

 

Add a Comment

Your email address will not be published. Required fields are marked *