മന്ത്രി ബാബുവിനെ മാറ്റി നിര്ത്തി വേണം കോഴ അന്വേഷണം എന്ന് പിണറായി

കോഴിക്കോട്: ബാര്‍ കോഴ കേസില്‍ ബിജു രമേശിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ എക്സ്സൈസ് മന്ത്രി കെ  ബാബുവിനെ  തലസ്ഥാനത്ത്നിന്ന് മാറ്റിനിര്‍ത്തി വേണം അന്വേഷണം നടത്താന്‍ എന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. പൊതു മരാമത്തുമന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ ഗണേഷ് കുമാര്‍ എംഎല്‍എ നടത്തിയ ആരോപണങ്ങളിലും അന്വേഷണം വേണമെന്നു പിണറായി ആവശ്യപ്പെട്ടു.

 

ബാര്‍ കോഴയില്‍ എക്സൈസ് മന്ത്രി കൂട്ടുകച്ചവടം നടത്തിയെന്നു വിജയന്‍ ആരോപിച്ചു. ബാര്‍ കോഴയില്‍ തെളിവുകളുടെ ഒരു ചെറിയ അംശം  മാത്രമേ പുറത്തുവന്നിട്ടുള്ളൂ. വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിഷ്പക്ഷരായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വേണം അന്വേഷണത്തിന് നിയോഗിക്കാന്‍. നിഷ്പക്ഷമായി അന്വേഷണത്തിനു സര്‍ക്കാര്‍ സാഹചര്യമൊരുക്കണം.

ഭരണത്തില്‍ തുടരാന്‍ അര്‍ഹതയില്ലാത്ത സര്‍ക്കാരാണ് ഇന്ന് അധികാരത്തിലിരിക്കുന്നതെന്നും പിണറായി പറഞ്ഞു. നിയമവാഴ്ചയെ അഗീകരിക്കാത്ത ഉമ്മന്‍ ചാണ്ടി പുറത്ത് പോകണം. സെഷന്‍സ് കോടതി മുതല്‍ സുപ്രീം കോടതി വരെയുള്ള എല്ലാ കോടതികളുടേയും വിമര്‍ശനം നേരിട്ടയാളാണു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസില്‍ ഇതേവരെ കാണാത്തഒരു സംസ്കാരത്തിന് ചാണ്ടി തുടക്കം കുറിച്ചിരിക്കുന്നു. കോണ്‍ഗ്രസ്‌ നേതൃത്വം ഇത് മനസ്സിലാക്കും എന്ന് കരുതുന്നു, പിണറായി പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *