മന്ത്രി ബാബുവിനെതിരെ കേസെടുക്കണം

തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍ : ബാര്‍ക്കോഴ വിഷയത്തില്‍ എക്‌സൈസ്‌ മന്ത്രി കെ. ബാബുവിനെതിരെ കേസെടുക്കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ബാര്‍ക്കോഴയില്‍ എക്‌സൈസ് മന്ത്രി കെ ബാബു കൂടി ഉൾപ്പെട്ടതായി മജിസ്ട്രട്ടിന് മുന്നിൽ മൊഴി രേഖപ്പെടുത്തിയ സാഹചര്യത്തിൽ അദ്ദേഹത്തിനെതിരെ ഉടൻ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണം. കെ.ബി.ഗണേശ് കുമാർ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനും അദ്ദേഹത്തിന്റെ സ്റ്റാഫിനുമെതിരെ ലോകായുക്തയ്ക്ക് മുന്നിൽ നൽകിയ അഴിമതിയുടെ തെളിവുകളും ഗുരുതരമാണെന്നും വി.എസ് പറ‌ഞ്ഞു. അഴിമതിയുടെ അതീവ ഗുരുതരമായ തെളിവുകളാണ് മജിസ്‌ട്രേട്ടിന് മുന്നിൽ ബാർ ഉടമ ബിജു രമേശ് നൽകിയിരിക്കുന്നത്. മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.എസ് ശിവകുമാർ എന്നിവർ ബാർ ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട് കോടികൾ കോഴയായി വാങ്ങിയതിന്റെ തെളിവുകളാണ് ഇപ്പോൾ കോടതിക്ക് മുന്നിൽ എത്തിയിരിക്കുന്നത്. കെ.ബാബു ബാർ ഉടമകളിൽ നിന്നും കോഴ വാങ്ങിയെന്ന് താൻ നേരത്തെ ആരോപിച്ചിരുന്നു. ഇത് ശരിയാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ് വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *