മന്ത്രി പി.കെ.ജയലക്ഷ്മി സ്ഥാനം ഒഴിയണം
തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍ : വയനാട്ടില്‍ ആദിവാസി പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത് തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ മന്ത്രി പി.കെ.ജയലക്ഷ്മി വകുപ്പിന്റെ ചുമതല ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ആവശ്യപ്പെട്ടു. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ഒരു മന്ത്രിതന്നെ വകുപ്പ് ഭരിക്കുമ്പോള്‍ പാവപ്പെട്ട ആദിവാസി പെണ്‍കുട്ടികള്‍ ഇത്ര പൈശാചികമായി പീഡിപ്പിക്കപ്പെടുന്നു എന്നത് അപലപനീയമാണ്. പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ മദ്യം നല്കി കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ മന്ത്രിയുടെയും ആദിവാസി വകുപ്പിന്റെയും മൌനം കുറ്റകരമെന്ന് വി.എസ്.പറഞ്ഞു. പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ കൂട്ടാക്കാതിരുന്ന അമ്പലവയല്‍ സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാരെയും അവിടെനിന്ന് സ്ഥലംമാറ്റുകയും അന്വേഷണം നടത്തി നടപടിയെടുക്കുകയും വേണം. വിഎസ് ആവശ്യപ്പെട്ടു. manoj