മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ ഗണേഷ് കുമാര്‍ ലോകായുക്തയില്‍ സത്യവാങ്മൂലം നല്കി

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കുമെതിരെ കെ.ബി. ഗണേഷ്‌കുമാര്‍ എം എല്‍ എ ഇന്ന് ലോകായുക്തയില്‍ സത്യവാങ്ങ്മൂലം നല്‍കി. മൊഴിയില്‍ ഉന്നയിച്ചിരുന്ന ആരോപണങ്ങളുടെ തെളിവു സഹിതമാണ് സത്യവാങ്ങ്മൂലം സമര്‍പ്പിച്ചത്. ഇന്നും ഹാജരാകാതിരുന്ന പരാതിക്കാരന്‍ പിന്‍മാറുന്നുണ്ടോയെന്ന സംശയം ലോകായുക്ത പ്രകടിപ്പിച്ചു.

 

ഇബ്രാഹിംകുഞ്ഞിന്റെ സ്വത്തു സമ്പാദനം, പൊതുമരാമത്ത് കരാര്‍ നല്‍കിയതിലെ അഴിമതി, മന്ത്രി ഓഫിസിലുള്ളവര്‍ നടത്തിയ ക്രമക്കേട് എന്നിവയെ കുറിച്ചായിരുന്നു ഗണേഷ്‌കുമാര്‍ ലോകായുക്തയ്ക്കു നേരത്തെ മൊഴി നല്‍കിയിരുന്നത്. രേഖകള്‍ ഹാജരാക്കാന്‍ ഗണേഷ് കുമാര്‍ കൊണ്ടുവന്നിരുന്നിവെങ്കിലും വിശദമായ സത്യവാങ്മൂലത്തൊടൊപ്പം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ക്രമക്കേടുകളുടെ 13 രേഖകള്‍ സഹിതം 85 പേജുള്ള സത്യവാങമൂലമാണ് ഇന്നു ലോകായുക്തയില്‍ ഗണേഷ്സമര്‍പ്പിച്ചത്. പാലക്കാടുള്ള ഒരു പൊതുയോഗത്തിലാണ് ഇബ്രാഹിംകുഞ്ഞിനും ഓഫീസിനുമെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നത്. ഇതേ തുടര്‍ന്നാണ് ഗണേഷിനെ സാക്ഷിയാക്കിയ അന്വേഷണം ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി ജോര്‍ജ്ജ് വട്ടുകുളം ലോകായുക്തയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ കഴിഞ്ഞ മൂന്നു പ്രാവശ്യവും കേസ് പരിഗണിച്ചപ്പോള്‍ പരാതിക്കാരന്‍ ഹാജയില്ല. ഇതിനെ ലോകായുക്ത വിമര്‍ശിച്ചു.

പരാതിക്കാരന്‍ പിന്‍മാറുകയോണെന്ന സംശയവും ലോകായുക്ത ഇന്ന് പ്രകടിപ്പിച്ചു. ഹര്‍ജിക്കാരന്‍ പിന്‍മാറിയാല്‍ സ്വമേധാ കേസെടുക്കാന്‍ കഴിയില്ലെന്നും ലോകായുക്ത പറഞ്ഞു. അടുത്ത മാസം11ന് സത്യവാങ്മൂലം പരിഗണിക്കുമ്പോള്‍ പരാതിക്കാരന്‍ ഹാജരാകണമെന്നും ലോകായുക്ത നിര്‍ദ്ദേശിച്ചു.

 

Add a Comment

Your email address will not be published. Required fields are marked *