മനുഷ്യാവകാശകമ്മിഷന്‍ സി ഐ ഡിയോട് റിപ്പോര്ട്ട് തേടി

കൊല്‍ക്കത്ത: മോഷണ ശ്രമത്തിനിടെ കവര്‍ച്ചാ സംഘം 75വയസുള്ള കന്യാസ്ത്രീയെ ക്രൂരമായി കൂട്ടമാനഭംഗം ചെയ്ത് സംഭവത്തില്‍ പശ്ചിമ ബംഗാള്‍ മനുഷ്യാവക്കാശ കമ്മിഷന്‍ സി ഐ ഡി യോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു . നാദിയ ജില്ലയിലെ കന്യാസ്ത്രീ മഠത്തില്‍ തന്നെയാണ് സംഭവം നടന്നത് . ശനിയാഴ്ച രാത്രി കൊല്‍ക്കത്തയില്‍ നിന്നും 8൦ കിലോമീറ്റര്‍ അകലെ രാണഘട്ടില്‍ സ്ഥിതി ചെയ്യുന്ന മഠതിനുള്ളില്‍ മോഷണത്തിനായി കയറിയ സംഘം ആണ് കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയത് അവര്‍ ഇപ്പോള്‍ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് . ഈ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്

 

Add a Comment

Your email address will not be published. Required fields are marked *