മദ്യം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സിആര്‍പിഎഫ് ജവാന്മാര്‍ ബാര്‍ കൊള്ളയടിച്ചു

ന്യൂഡല്‍ഹി: മദ്യം നല്‍കാന്‍ ഉടമ വിസമ്മതിച്ചതിനെ തുടര്‍ന്നു സിആര്‍പിഎഫ് ജവാന്മാര്‍ ബാര്‍ കൊള്ളയടിച്ചു. ഹൗറ റെയില്‍വേ സ്‌റ്റേഷനു സമീപത്തുള്ള ബാറിലാണു സംഭവം. മൂന്നു സിആര്‍പിഎഫ് ജവാന്മാര്‍ മദ്യ കഴിക്കാന്‍ എത്തുകയും കുറച്ചു സമയത്തിനു ശേഷം സമീപത്തുള്ളവരോടു അപമര്യദയായി പെരുമാറുകയും ചെയ്തു. 11 മണിക്ക് ശേഷവും ബാറില്‍ മദ്യം നല്‍കണം എന്നും ഇവര്‍ ആവശ്യപ്പെട്ടു. </p>
ഇതു സാധ്യമല്ലെന്നു മനേജര്‍ അിറിയിച്ചതിനെ തുടര്‍ന്നു കൂടുതല്‍ ജവാന്മാരെ വിളിച്ചു വരുത്തി ബാര്‍ കൊള്ളയടിക്കുകയായിരുന്നു. കൂടാതെ ഇവര്‍ കുപ്പികളും കസേരയും മേശകളും തല്ലിത്തകര്‍ത്തു. പൊതുജനത്തിന്റെ ആവശ്യപ്രകാരം ഹൗറ പോലീസ് എത്തി ഇവരെ അറസ്റ്റ ചെയ്യതു പിന്നീട് വിട്ടയച്ചു. ജാര്‍ഖണ്ഡില്‍ നിന്നെത്തിയ ജവാന്മാരന്നാണ് സൂചന. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്നും സി ആര്‍ പി എഫ് വക്താവ് അറിയിച്ചു.

Add a Comment

Your email address will not be published. Required fields are marked *