മത പരിവര്‍ത്തനം

കര്‍ണാല്‍: മതപരിവര്‍ത്തനം നടത്തുന്നതു തടയാന്‍ നിയമം കൊണ്‌ടുവരാത്തപക്ഷം തങ്ങള്‍ ഘര്‍വാപ്പസിയുമായി മുന്നോട്ടു പോകുമെന്ന വിഎച്ച്‌പി നേതാവ്‌ പ്രവീണ്‍ തൊഗാഡിയയുടെ പ്രസ്താവന വിവാദമായി . ഹിന്ദുക്കളെ മറ്റു മതങ്ങളിലേക്കു മാറ്റുന്നത്‌ ഇനി മേലാല്‍ തങ്ങള്‍ക്കു കണ്‌ടുനില്‍ക്കാന്‍ കഴിയില്ലെന്നും തൊഗാഡിയ പറഞ്ഞു. മതപരിവര്‍ത്തന നിരോധന നിയമം പാര്‍ലമെന്റില്‍ പാസാക്കാന്‍ സോണിയാ ഗാന്ധിയും മുലായം സിംഗ്‌ യാദവും മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു. സോണിയയും മുലായവും ഇത്തരത്തില്‍ മുന്നോട്ടു വന്നില്ലെങ്കില്‍ അവര്‍ ഹിന്ദു സമൂഹത്തിന്‌ എതിരായാണു പ്രവര്‍ത്തിക്കുന്നതെന്നു മനസിലാക്കാന്‍ മാത്രമേ കഴിയുകയുള്ളുവെന്നും തൊഗാഡിയ പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *