മത്സ്യതൊഴിലാളികളെ ശ്രീലങ്ക മോചിപ്പിക്കും

കൊളംമ്പോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോട്‌ അനുബന്ധിച്ച്‌ ലങ്കയില്‍ തടവില്‍ കഴിയുന്ന 86 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ ശ്രീലങ്ക മോചിപ്പിക്കും. 25 വര്‍ഷത്തിനിടെ ആദ്യമായാണ്‌ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീലങ്ക സന്ദര്‍ശിക്കുന്നത്‌. 1987-ല്‍ രാജീവ്‌ ഗാന്ധിയാണ്‌ ലങ്കയിലേക്ക്‌ അവസാനം സന്ദര്‍ശനം നടത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി.
നേരത്തെ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സ്ഥാനമേറ്റപ്പോള്‍ ലങ്ക സമാനമായ നടപടി സ്വീകരിച്ചിരുന്നു. വെള്ളിയാഴ്‌ചയാണ്‌ പ്രധാനമന്ത്രിയുടെ ലങ്കന്‍ സന്ദര്‍ശനം തുടങ്ങുന്നത്‌.

Add a Comment

Your email address will not be published. Required fields are marked *