മതനിരപേക്ഷതയും സ്‌ത്രീ ശാക്തീകരണവും ഉയര്ത്തി് പിടിക്കണം: മന്ത്രി രമേശ്‌ ചെന്നിത്തല

പാലക്കാട്: വിവിധ ജാതി,മത, ആചാരങ്ങള്‍ ഉളള സ്വതന്ത്രഭാരതം എല്ലാവരേയും ഉള്‍ക്കൊണ്ടുള്ള  മതനിരപേക്ഷതയും സ്‌ത്രീ ശാക്തീകരണവും ഉയര്‍ത്തി പിടിച്ചു കൊ്ണ്ടു മുന്നേറണമെന്ന്‌ ആഭ്യന്തര-വിജിലന്‍സ്‌ മന്ത്രി രമേശ്‌ ചെന്നിത്തല റിപ്പബ്ലിക്ക്‌ ദിനസന്ദേശത്തില്‍ പറഞ്ഞു. സ്‌ത്രീജനങ്ങള്‍ക്ക്‌ നേര്‍ക്കുളള അതിക്രമങ്ങള്‍ തടഞ്ഞ്‌ സ്‌ത്രീ പരിരക്ഷ ഉറപ്പാക്കാന്‍ സാധിക്കണം.രാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കാന്‍ ഓരോ പൗരനും കൂട്ടായി പരിശ്രമിക്കണം. സമാധാന മുന്നേറ്റം നടത്തിയ രാജ്യങ്ങള്‍

നേട്ടം കൈവരിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.പാലക്കാട്‌ കോട്ടമൈതാനിയില്‍ റിപ്പബ്ലിക്ക്‌ ദിനാഘോഷത്തോടനുബന്ധിച്ച്‌ നടന്ന പരേഡില്‍ സല്യൂട്ട്‌ സ്വീകരിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതോടനുബന്ധിച്ച്‌ മന്ത്രി ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം ചെയ്‌തു. ജില്ലാ ആര്‍മ്‌ഡ്‌ റീസര്‍വ്വ്‌,ലോക്കല്‍ പോലീസ്‌,വനിത പോലീസ്‌,എക്‌സൈസ്‌,ഫോറസ്‌റ്റ്‌ വകുപ്പ്‌,ജില്ലയിലെ വിവിധ സ്‌ക്കൂള്‍-കോളേജുകളില്‍ നിന്നുമുളള എന്‍.സി.സി,സ്‌ റ്റുഡന്റസ്‌ പോലീസ്‌ കേഡറ്റ്‌സ്‌,സ്‌ക്കൗട്ട്‌സ്‌ ആന്‍ഡ്‌ ഗൈഡ്‌സ്‌ തുടങ്ങിയവര്‍ പരേഡില്‍ അണിനിരന്നു. പരേഡില്‍ മികച്ച പ്രകടനം നടത്തിയവര്‍ക്കുളള സമ്മാനദാ നവും മന്ത്രി ഈയവസരത്തില്‍ വിതരണം ചെയ്‌തു.

Add a Comment

Your email address will not be published. Required fields are marked *