മടങ്ങി വന്നാല്‍ അധ്യക്ഷന്‍!

ദില്ലി: പാര്‍ട്ടിയില്‍ നിന്നും പാര്‍ലമെന്റില്‍ നിന്നും അവധിയെടുത്ത് അപ്രത്യക്ഷനായ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്റെ അവധി വീണ്ടും നീട്ടിയതായി വാര്‍ത്ത. രാഹുല്‍ ഏപ്രില്‍ ഇരുപതോടെ തന്‍റെ അജ്ഞാതവാസത്തിന് അറുതിവരുത്തി തിരിച്ചെത്തും എന്നാണ് പര്ട്ടിവൃതങ്ങള്‍ പറയുന്നത്. അജ്ഞാതവാസം അവസാനിപ്പിച്ച് “ശക്തനായി” മടങ്ങി എത്തുന്ന രാഹുല്‍ കോണ്ഗ്രസ്സിന്റെ അധ്യക്ഷ പദവി ഏറ്റെടുക്കും എന്നാണ് അറിയുന്നത്.

പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് രാഹുല്‍ ഗാന്ധിപാര്‍ട്ടി അധ്യക്ഷയുടെ അറിവോടെ അവധിയില്‍ ഇതു അജ്ഞാത കേന്ദ്രത്തിലേക്ക് യാത്രയായത്. മാനസികമായി തളര്‍ന്ന രാഹുല്‍ കൂടുതല്‍ കരുത്തുനേടാന്‍ വേണ്ടി പുറപ്പെട്ടു പോയതാണ് എന്ന് ചില മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ പറയുന്നു. എന്നാല്‍ ഇവര്‍ക്കാര്‍ക്കും തങ്ങളുടെ ഉപാധ്യക്ഷന്‍ എവെടെയാണ് എന്ന് കാര്യത്തില്‍ വ്യക്തത ഇല്ല..

 

 

Add a Comment

Your email address will not be published. Required fields are marked *