മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന് 89 വോട്ടിന് തോല്‍വി

കാസര്‍ഗോഡ്: ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന് അവസാന നിമിഷം പരാജയം. മുസ്ലീം ലീഗിലെ പി.ബി അബ്ദുള്‍ റസാക്കിനോട് 89 വോട്ടിനാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടത്. സി.പി.എമ്മിലെ സി.എച്ച് കുഞ്ഞമ്പു 42565 വോട്ട് പിടിച്ചു.
അതേസമയം സുരേന്ദ്രന്റെ അപരന്‍ കെ.സുരേന്ദ്ര 467 വോട്ടുകള്‍ പിടിച്ചു. സുരേന്ദ്രന്റെ ആവശ്യപ്രകാരം മണ്ഡലത്തിലെ വോട്ടുകള്‍ വീണ്ടും എണ്ണും.

Add a Comment

Your email address will not be published. Required fields are marked *