മകരവിളക്ക്‌ : ആരോഗ്യസുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

ഇടുക്കി ; മകരവിളക്ക്‌ മഹോത്‌സവത്തോടനുബന്ധിച്ച്‌ ഭക്‌തരുടെ ആരോഗ്യസുരക്ഷ നടപ്പിലാക്കുന്നതിന്റെ ഭാഗമായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പുല്ലുമേട്‌,കോഴിക്കാനം, സത്രം, പരുന്തുംപാറ, പാഞ്ചാലിമേട്‌, മുക്കുഴി, താവളം, കുമളി എന്നീ സ്ഥലങ്ങളില്‍ പ്രത്യേക മെഡിക്കല്‍ സംഘം ക്യാമ്പ്‌ ചെയ്‌ത്‌ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. മകരവിളക്ക്‌ ദിവസം ഓക്‌സിജന്‍ സിലിറും, ആംബുലന്‍സും അടങ്ങുന്ന മെഡിക്കല്‍ സംഘം 24മണിക്കൂറും ദര്‍ശന സ്ഥലങ്ങളില്‍ ക്യാമ്പ്‌ ചെയ്യും. വിപ്പെരിയാര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററില്‍ നാല്‌ ഡോക്‌ടര്‍മാര്‍ അടങ്ങുന്ന പ്രത്യേക മെഡിക്കല്‍ സംഘവും കുമളി, പെരുവന്താനം, പീരുമേട്‌ എന്നീ സ്ഥലങ്ങളില്‍ മകരവിളക്ക്‌ ദിവസം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സംഘം സേവനം അനുഷ്‌ഠിക്കു ം 
{പത്യേക ശുചീകരണം
അഴുത ബ്‌ളോക്ക്‌ പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുമായി സഹകരിച്ച്‌ ബ്‌ളോക്കിന്‌ കീഴില്‍ വരുന്ന എല്ലാ ഗ്രാമപഞ്ചായത്തുക്കളിലും പ്രത്യേക ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇതിനായി പഞ്ചായത്തിലെ ശുചീകരണ ജോലികള്‍ ചെയ്യുന്നവരുടെ സേവനം ഉപയോഗിക്കും. അയ്യപ്പന്‍മാര്‍ ക്യാമ്പ്‌ ചെയ്യുന്ന സ്ഥലങ്ങള്‍, പ്രധാന നിരത്തുകളുടെ വശങ്ങള്‍,ശുചി മുറികള്‍, പാര്‍ക്കിംങ്ങ്‌ സ്ഥലങ്ങള്‍ തുടങ്ങിയവയില്‍ ദിവസേന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഈ സ്ഥലങ്ങളില്‍ ബ്‌ളീച്ചിംഗ്‌ പൗഡര്‍ വിതറി രോഗാണവിമുക്‌തി ഉറപ്പുവരുന്നു്‌. അയ്യപ്പഭക്‌തര്‍ സഞ്ചരിക്കുന്ന റോഡിന്റെ വശങ്ങളിലുള്ള പൊതു കിണറുകള്‍ ക്ലോറിനേഷന്‍ നടത്തി വൃത്തിയാക്കിയിട്ടു്‌. പ്രദേശത്തെ ഭക്ഷണശാലകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തി കര്‍ശന പരിശോധനയും നിര്‍ദ്ദേശങ്ങളും നല്‍കുന്നു്‌. 
3270 അയ്യപ്പഭക്‌തര്‍ക്ക്‌ ആരോഗ്യസേവനം ലഭ്യമാക്കി
മകരവിളക്ക്‌ മഹോത്‌സവത്തോടനുബന്ധിച്ച്‌ ഏര്‍പ്പെടുത്തിയ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇതിനോടകം 3270അയ്യപ്പഭക്‌തമാര്‍ക്ക്‌ ആരോഗ്യസേവനം നല്‍കി കഴിഞ്ഞു. അയ്യപ്പഭക്‌തര്‍ കടുതലായും സഞ്ചരിക്കുന്ന താവളം വിപ്പെരിയാര്‍, സത്രം, പുല്ലുമേട്‌, കുമളി,പീരുമേട്‌, പെരുവന്താനം, മുക്കുഴി എന്നീ സ്ഥലങ്ങളിലാണ്‌ ഇതിനൊടകം അയ്യപ്പഭക്‌തര്‍ക്ക്‌ ആരോഗ്യസേവനം ലഭ്യമാക്കിയത്‌.

Add a Comment

Your email address will not be published. Required fields are marked *