ഭൂമിയില്‍ ചൂട് കൂടുന്നു

കാലിഫോര്‍ണിയ: ഭൂമിയുടെ പ്രതലത്തില്‍ താപം ഏറ്റവും കൂടിയ  വര്‍ഷമായിരുന്നു 2014 എന്ന് അമെരിക്കയിലെ ബഹിരാകാശ ഗവേഷണ കേന്ദ്രം നാസ. ഭൂമിയിലെ ശരാശരി താപനിലയേക്കാള്‍ 1.4 ഫാരന്‍ഹീറ്റ് അധികം ചൂടാണ് പോയ വര്‍ഷം രേഖപ്പെടുത്തിയത്.   ഈ സ്ഥിതി തുടര്‍ന്നാല്‍ ഭൂമിയില്‍ പ്രളയമടക്കമുള്ള ഗുരുതര  പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാകുമെന്നും നാസ മുന്നറിയിപ്പ്നല്‍കുന്നു .

 

1880 മുതലുള്ള ഭൂമിയുടെ താപനിലയുടെ കണക്കുകള്‍ പരിശോധിച്ച ശേഷമാണ് കഴിഞ്ഞു പോയത് ഭൂമിയിലെ ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നുവെന്ന നാസയുടെ നിഗമനം.  ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ അന്തരീക്ഷത്തിലേക്കുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം  വന്‍തോതില്‍ വര്‍ധിച്ചു.  ഹരിതഗൃഹ വാതകങ്ങളുടെ അളവ് അന്തരീക്ഷത്തില്‍ വര്‍ധിച്ചത് ഭൂമിയെയും സമുദ്രത്തെയും ഒരുപോലെ തപിപ്പിച്ചതായി നാസയുടെ ഗവേഷണങ്ങള്‍ വെളിവാക്കുന്നു.

ഭൂമിയുടെ കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് ആശങ്ക വര്ധിപ്പികുന്നതാണ്നാസയുടെ ഈ വെളിപ്പെടുത്തല്‍.ആഗോള കാലാവസ്താ വ്യതിയാനംസംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഈ വര്‍ഷം പാരീസില്‍ 200 ലോകരാജ്യങ്ങള്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ ഭൂമിയുടെ താപത്തില്‍ വന്നിട്ടുള്ള വര്‍ധന ചര്‍ച്ചാ വിഷയമാകും.

Add a Comment

Your email address will not be published. Required fields are marked *