ഭൂമിക്കരികിലൂടെ കൂറ്റന്‍ ഛിന്നഗ്രഹം നാളെ കടന്നുപോകും

ലണ്ടന്‍: ഭൂമിക്കരികിലൂടെ മണിക്കൂറില്‍ 37,000 കിലോമീറ്റര്‍ വേഗത്തില്‍ കൂറ്റന്‍ ഛിന്നഗ്രഹം നാളെ കടന്നുപോകും. `2014-വൈബി 35 എന്നു പേരിട്ടിട്ടുള്ള ഛിന്നഗ്രഹം ഒരു കിലോമീറ്റര്‍ വീതിയുള്ളതാണ്‌. ഭൂമിയില്‍ നിന്നു 44.8 ലക്ഷം കിലോമീറ്റര്‍ അകലെക്കൂടിയാണു ഛിന്നഗ്രഹം കടന്നുപോകുന്നത്‌. ബഹിരാകാശ ഗവേഷകര്‍ ഇതു ചെറിയ ദൂരമായാണു കണക്കാക്കുന്നത്‌.

 

ഈ ഛിന്നഗ്രഹം ഭൂമിയില്‍ ഇടിച്ചാല്‍, 1500 കോടി ടണ്‍ ടിഎന്‍ടി ഉപയോഗിച്ചു നടത്തുന്ന സ്‌ഫോടനത്തിനു സമമായ നാശമാണുണ്ടാവുകയെന്നു കണക്കാക്കിയിട്ടുണ്ട്‌.

ഒരു രാജ്യംതന്നെ ഇല്ലാതാക്കാന്‍ കഴിവുള്ളതാവും ആ കൂട്ടിയിടി. ജീവനു ഭീഷണിയാകുന്ന വിധത്തില്‍ ഭൂമിയുടെ കാലാവസ്‌ഥയും അതോടെ മാറാനും സാധ്യതയുണ്ടെന്നു കണക്കാക്കുന്നു. എന്നാല്‍ ഛിന്നഗ്രഹം ഭൂമിയില്‍ ഇടിക്കാതെ കടന്നുപോകുമെന്നു യുഎസ്‌ ബഹിരാകാശ ഗവേഷണ സ്‌ഥാപനമായ നാസ കണ്ടെത്തിയിട്ടുണ്ട്‌. കഴിഞ്ഞവര്‍ഷം ഒടുവിലാണ്‌ ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്‌. അതിനുശേഷം ശാസ്‌ത്രജ്‌ഞര്‍ ഇതിനെ സൂക്ഷ്‌മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്‌. ഭൂമിക്കരികിലൂടെ5000വര്‍ഷത്തിലൊരിക്കല്‍ ഇതുപോലെ ഛിന്നഗ്രഹങ്ങള്‍ കടന്നുപോകാറുണ്ടെന്നു ശാസ്‌ത്രജ്‌ഞര്‍ പറയുന്നു.

Add a Comment

Your email address will not be published. Required fields are marked *