ഭുമി ഏറ്റെടുക്കല്‍ ബില്‍: പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്ന് പ്രധാനമന്ത്രി

ദില്ലി:ഭൂമിയേറ്റെടുക്കല്‍ ബില്ലിന്റെ കാര്യത്തില്‍ പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ ‘മന്‍ കി ബാത്തി’ലാണ്‌ പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ സംസാരിച്ചത്. കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമിയേറ്റെടുക്കല്‍ നിയമം കര്‍ഷക വിരുദ്ധമായിരുന്നുവെന്നും ഇതു പരിഹരിക്കുന്നതിനായാണ്‌ തന്റെ സര്‍ക്കാര്‍ ഭേദഗതികള്‍ കൊണ്‌ടുവന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതിലൂടെ കര്‍ഷകര്‍ക്ക്‌ കൂടുതല്‍ നഷ്‌ടപരിഹാരം ലഭിക്കാനാണ്‌ വഴിയൊരുങ്ങുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Add a Comment

Your email address will not be published. Required fields are marked *