ഭുമി എറ്റെടുക്കല്‍ ബില്‍ സമരം: കൊണ്ഗ്രെസ്സിനെതിരെ നിതിന്‍ ഗദ്ക്കരി

ദില്ലി:കേന്ദ്ര സര്‍ക്കാരിന്റെ ഭുമി ഏറ്റെടുക്കല്‍ നിയമത്തിനെതിരെ സമര പരിപാടികളുമായി മുന്നോട്ടു പോകുന്ന കൊഗ്രെസ്സിനെതിരെ ആഞ്ഞടിച്ചു കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗദ്ക്കരി.. നിലവിലെ കര്‍ഷക ആത്മഹത്യകളും തൊഴില്‍ ഇല്ലായ്മയും മുന്‍പുണ്ടായിരുന്ന യു പി എ സര്‍ക്കാരിന്റെ തല തിരിഞ്ഞ നയങ്ങളുടെ ഭാഗമായാണെന്നും അത് പരിഹരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് എന്‍ ഡി എ സര്ക്കാര്‍ എന്നും അനാവശ്യമായി കര്‍ഷക വിരുദ്ധ ബില്‍ എന്നുമുദ്ര കുത്തിയാണ് സോണിയാഗാന്ധി സമരം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു . ഏപ്രില്‍ 2൦ നു രാം ലീല മൈതാനത് കര്‍ഷകരെ സംഘടിപ്പിച്ചു ഒരു മഹാ റാലി സംഘടിപ്പിക്കാന്‍ ഇരിക്കുകയാണ് കൊണ്ഗ്രെസ്. കേന്ദ്ര സര്‍ക്കാരിന്റെ ഈ ബില്ലിനെതിരെ കൊണ്ഗ്രെസ് അധ്യക്ഷ സോണിയാഗാന്ധി പതിനാലോളം പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയും നേടിയിട്ടുണ്ട് എന്നതും ശ്രദ്ദേയമാണ് . ഗാന്ധിയന്‍ അന്ന ഹസാരെ അടക്കം വിവിധ സാമൂഹ്യ പ്രവര്‍ത്തകരും ബില്ലിന് എതിരാണ് .

 

Add a Comment

Your email address will not be published. Required fields are marked *