ഭുകമ്പം : തിബറ്റില്‍ മരണം 2൦

ബീജിംഗ് : നേപ്പാളിലെ ഭുകമ്പ ദുരിതത്തില്‍ തെക്ക് പടിഞ്ഞാറന്‍ ചൈന പ്രവിശ്യയിലെ തിബറ്റില്‍ ഇതുവരെ 2൦ പേര്‍ മരിച്ചതായി ഇന്ന് ഔദ്യോഗിക സ്ഥിരീകരണം പുറത്തു വന്നു . 58 പേര്‍ പരിക്കേറ്റു വിവിധ ആശുപത്രികളില്ചികിത്സയില്‍ ആണെന്നും നാല് പേരെ കാണാതായെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നു .നേപ്പാളില്‍ 7.9 രേഖപ്പെടുത്തിയ ഭുകമ്പത്തില്‍ തിബറ്റില്‍ വന്‍ നാശനഷ്ടങ്ങള്‍ ആണ് ഉണ്ടായത് . ഏകദേശം 248൦൦ പേര്‍ ക്ഷിഗാസേ പട്ടണത്തില്‍ ഒറ്റപ്പെട്ടു പോയതായും വിവരം ലഭിക്കുന്നു . സാം ച്ചുരവുമായി ബന്ധപ്പെടുന്ന സിഗാസേ ദേശീയപാത പൂര്‍ണമായും തകര്‍ന്ന നിലയിലാണ് . അപകടസമയത് തിബറ്റില്‍ 12 വിദേശികള്‍ ഉള്‍പ്പെടെ 8൦ വിനോദ സഞ്ചാരികള്‍ ഉണ്ടായിരുന്നു എന്നും ന്യാലം എന്നാ സ്ഥലത്ത് വച്ചു ഒരു നേപ്പാളി പൌരന്‍ ഉള്‍പ്പെടെ നാല് പേരെ കാണാതായി എന്നും സിന്‍ഹുവ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു . നേപ്പാളില്‍ മരണം 33൦൦ കവിഞ്ഞു . രക്ഷാപ്രവര്‍ത്തനം തുടരുന്നു .

Add a Comment

Your email address will not be published. Required fields are marked *